പൂ​ങ്കാ​വ് പ​ള്ളി​യി​ൽ അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​ന് ഇ​ന്നു തു​ട​ക്കം
Thursday, February 20, 2020 10:45 PM IST
ആ​ല​പ്പു​ഴ: തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ പൂ​ങ്കാ​വ് പ​ള്ളി​യി​ലെ 30-ാമ​ത് വ​ച​നോ​ത്സ​വം അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്നു മു​ത​ൽ 25 വ​രെ ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ 9.30വ​രെ ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ന് വ​ച​ന​പ്ര​ഘോ​ഷ​ക​നും അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ മി​നി​സ്ട്രീ​സ് ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ ന​യി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, ഗാ​ന​ശു​ശ്രൂ​ഷ, ദി​വ്യ​ബ​ലി എ​ന്നി​വ ന​ട​ക്കും. തു​ട​ർ​ന്ന് കെ​സി​ബി​സി ക​രി​സ്മാ​റ്റി​ക് ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​ജോ​സ​ഫ് അ​മ​ര​വെ​ളി ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

വ​ച​ന​പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നി​വ​യും ന​ട​ക്കും. നാ​ളെ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ കൗ​ണ്‍​സി​ലിം​ഗ്. റ​വ. ഡോ. ​ജോ​സി ക​ണ്ട​നാ​ട്ടു​ത​റ, ഫാ. ​റി​ൻ​സ​ണ്‍ ആ​ന്‍റ​ണി, ഫാ. ​ജോ​സ​ഫ് ക​രി​ത്തോ​ട​ത്ത്, ഫാ. ​അ​ഗ​സ്റ്റി​ൻ സി​ബി എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ല്കും.