ചി​കി​ത്സ​യി​ലി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Friday, February 21, 2020 10:49 PM IST
മാ​വേ​ലി​ക്ക​ര: ട്രെ​യി​നി​ൽ നി​ന്നു വീ​ണു പ​രു​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ത​ഴ​ക്ക​ര ഇ​റ​വ​ങ്ക​ര മു​ള​യ്ക്ക​ൽ തെ​ക്കേ​തി​ൽ പ​രേ​ത​നാ​യ ഗോ​പാ​ല​ക്കു​റു​പ്പി​ന്‍റെ​യും ത​ങ്ക​മ്മ​യു​ടെ​യും മ​ക​നും മ​ധ്യ​പ്ര​ദേ​ശ് ന​ര​സിം​ഗ്പു​ർ മ​ഹാ​ഘോ​ഷ​ൽ ഷു​ഗ​ർ ആ​ൻ​ഡ് പ​വ​ർ ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡ് പ​ർ​ച്ചേ​സ് മാ​നേ​ജ​രു​മാ​യ വി​ശ്വ​നാ​ഥ​ൻ നാ​യ​ർ (56) ആ​ണ് മ​രി​ച്ച​ത്.
ഹൈ​ദ​രാ​ബാ​ദി​ൽ ബ​ന്ധു​വി​ന്‍റെ വി​വാ​ഹ നി​ശ്ച​യ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ജ​ബ​ൽ​പൂ​ർ തി​രു​നെ​ൽ​വേ​ലി എ​ക്സ്പ്ര​സി​ൽ യാ​ത്ര​ചെ​യ്യ​വേ 13നു ​രാ​വി​ലെ 10.30നു ​മ​ധ്യ​പ്ര​ദേ​ശ് സോ​ൻ​ത​ലാ​യി റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ചി​കി​ത്സ​യി​ലി​രി​ക്കെ 19നു ​മ​രി​ച്ചു. കു​ടും​ബ​സ​മേ​തം ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി മ​ധ്യ​പ്ര​ദേ​ശി​ലാ​യി​രു​ന്നു താ​മ​സം. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന്. ഭാ​ര്യ: നൂ​റ​നാ​ട് മു​തു​കാ​ട്ടു​ക​ര ഓ​ലേ​പ്പ​റ​ന്പി​ൽ അ​ന്പ​ല​ത്തി​ന്‍റ​യ്യ​ത്ത് സി​ന്ധു നാ​യ​ർ. മ​ക്ക​ൾ: ആ​ദി​ത്യ നാ​യ​ർ, അ​ന​ന്യ നാ​യ​ർ.