ത​റ​ക്ക​ല്ലി​ട്ടു
Friday, February 21, 2020 10:49 PM IST
തു​റ​വൂ​ർ: അ​രൂ​ർ എം​എ​ൽ​എ ഷാ​നി​മോ​ൾ ഉ​സ്മാ​ന്‍റെ സ്നേ​ഹ​വീ​ട് പ​ദ്ധ​തി​യി​ലെ ആ​ദ്യ​ത്തെ വീ​ടി​ന് ത​റ​ക്ക​ല്ലി​ട്ടു. തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് 17-ാം വാ​ർ​ഡി​ൽ പ​ള്ളി​ത്തോ​ട് ഇ​ണ്ടം​തു​രു​ത്ത് നി​ക​ർ​ത്തി​ൽ മേ​രി ജൂ​ലി​ക്കാ​ണ് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ​യും യു​ഡി​എ​ഫ് ന്‍റെ​യും നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. പൊ​തു​ജ​ന സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വീ​ടു നി​ർ​മാ​ണം. പ​ത്ത് വീ​ടു​ക​ളാ​ണ് മ​ണ്ഡ​ല​ത്തി​ലെ നി​ർ​ധ​ന​ർ​ക്ക് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്.

ജി​ല്ലാ സ​മ്മേ​ള​നം

മാ​ന്നാ​ർ: ഐ​ക്യ​ക​ർ​ഷ​ക സം​ഘം ജി​ല്ലാ സ​മ്മേ​ള​നം 23ന് ​എ​ട​ത്വാ​യി​ൽ ന​ട​ക്കും. മാ​ർ​ച്ച് 21, 22 തീ​യ​തി​ക​ളി​ൽ ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി​ച്ചാ​ണ് ജി​ല്ലാ സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. എ​ട​ത്വ ത​രം​ഗ​ണി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ 10ന് ​ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റ് അം​ഗം അ​ഡ്വ. ബി. ​രാ​ജ​ശേ​ഖ​ര​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്തു​ക്കു​ട്ടി കു​ഞ്ചാ​ക്കോ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ക​ലാ​ല​യം രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് എ​സ്.​എ​സ് ജോ​ളി ക​ർ​ഷ​ക​രെ ആ​ദ​രി​ക്കു​ക​യും ചെ​യ്യും.
കാ​ർ​ഷി​ക പ്ര​തി​സ​ന്ധി​ക​ളും പ​രാ​ഹാ​ര​മാ​ർ​ഗ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ നെ​ടു​വേ​ലി ക്ലാ​സ് എ​ടു​ക്കും. അ​ഡ്വ. സ​ണ്ണി​ക്കു​ട്ടി ഏ​ബ്ര​ഹാം, ഡി. ​രാ​ജ​ഗോ​പാ​ൽ, അ​മ്മി​ണി വ​ർ​ഗീ​സ്, സു​ബ്ര​മ​ഹ്ണ്യ​ൻ, രാ​ജു തെ​ന്ന​ടി,പ്ര​കാ​ശ്, വി.​കെ. ഗം​ഗാ​ധ​ര​ൻ, ഗ​ണേ​ശ് മാ​ത്യു, റെ​ജി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.