മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ സ​ഹാ​യ​ത്തോ​ടെ വി​വ​ര​ശേ​ഖ​ര​ണം
Saturday, February 22, 2020 10:21 PM IST
ചേ​ർ​ത്ത​ല : മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തു​ന്ന വി​വ​ര​ശേ​ഖ​ര​ണം ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ഞ്ഞി​ക്കു​ഴി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ അ​ടു​ത്ത അ​ഞ്ചു​വ​ർ​ഷ കാ​ല​യ​ള​വി​ൽ ഏ​റ്റെ​ടു​ക്കേ​ണ്ട പ്ര​വൃ​ത്തി​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് വി​വ​ര ശേ​ഖ​ര​ണം തു​ട​ങ്ങി​യ​ത്. കേ​ര​ള​ത്തി​ൽ നി​ല​വി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച വ​യ്ക്കു​ന്ന 100 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ​ണ് ജി​ഐ​എ​സ് സം​വി​ധാ​നം പ്രാ​ഥ​മി​ക​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി ന​ട​ത്തി​പ്പ് സു​ഗ​മ​മാ​ക്കു​ന്ന​തി​ന് കൃ​ത്യ​മാ​യ വി​വ​ര ശേ​ഖ​ര​ണം സ​ഹാ​യ​ക​ര​മാ​കും.

ഓ​രോ വ്യ​ക്തി​യു​ടെ​യും ഭൂ​മി​യി​ൽ ഏ​റ്റെ​ടു​ക്കേ​ണ്ട പ്ര​വൃ​ത്തി​ക​ൾ വീ​ടു​ക​ളി​ൽ എ​ത്തി വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തും. പ​ശു തൊ​ഴു​ത്ത്, ആ​ട്ടി​ൻ​കൂ​ട്, ഭ​വ​ന നി​ർ​മാ​ണം, മ​രം വ​ച്ചു​പി​ടി​പ്പി​ക്ക​ൽ, റോ​ഡു​ക​ൾ, കു​ള​ങ്ങ​ൾ, അങ്കണ​വാ​ടി​ക​ൾ, പൊ​തു​ശു​ചി​മു​റി​ക​ൾ, പാ​ല​ങ്ങ​ൾ, ഡ്രൈ​നേ​ജ് സം​വി​ധാ​ന​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി​യാ​യ പ്ര​വൃ​ത്തി​ക​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി വി​ശ​ദ​മാ​യ പ​ദ്ധ​തി രേ​ഖ​യാ​ണ് ത​യാ​റാ​ക്കു​ന്ന​ത്. ഈ​പ​ദ്ധ​തി അ​നുസ​രി​ച്ചു മു​ൻ​ഗ​ണ​നാ ക്ര​മ​ത്തി​ൽ അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷം മു​ത​ൽ അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കു​ള്ള പ്രവൃ​ത്തി​ക​ൾ ആ​രം​ഭി​ക്കേ​ണ്ട​ത്. പ​ഞ്ചാ​യ​ത്തി​ലെ അ​തി​ർ​ത്തി​യി​ലെ പൊ​തുഭൂ​മി​യി​ൽ ഏ​റ്റെ​ടു​ക്കേ​ണ്ട​വ​യെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ലെ എ​ൻ​ആ​ർ​ഇ​ജി​എ​സ് എ​ൻ​ജി​നിയ​ർ​മാ​രും, സ്വ​കാ​ര്യ ഭൂ​മി​യി​ലെ വി​വ​ര​ങ്ങ​ൾ പ്രേ​ത്യേ​കം നി​യ​മി​ത​രാ​യി​ട്ടു​ള്ള എ​ന്യു​മ​റേ​റ്റ​ർ​മാ​രു​മാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്.

ക​ഞ്ഞി​ക്കു​ഴി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് എം.​ജി. രാ​ജു അ​ധ്യ​ത വ​ഹി​ച്ചു. ജോ​യി​ന്‍റ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​കെ ഷാ​ജു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ജി രാ​ജു, സ്റ്റാ​​ൻ​ഡിം​ഗ്ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ അ​ക്ബ​ർ, ബ്ലോ​ക്ക് ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ കെ.​എ തോ​മ​സ്, ജോ​യി​ന്‍റ് ബ്ലോ​ക്ക് ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ കെ.​പി. ഷാ​ജി​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.