തീ​ര​ദേ​ശ പ​രി​പാ​ല​ന പ്ലാ​ൻ വേ​ഗം പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ത്വ​ര ന​ട​പ​ടി വേ​ണ​മെ​ന്ന്
Saturday, February 22, 2020 10:21 PM IST
ആ​ല​പ്പു​ഴ: തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മ​മ​നു​സ​രി​ച്ചു​ള്ള തീ​ര​ദേ​ശ പ​രി​പാ​ല​ന പ്ലാ​ൻ എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ർ​ക്കാ​ർ സ​ത്വ​ര ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ- സി​ഐ​റ്റി​യു നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

മ​ര​ട് ഫ്ളാ​റ്റ് പൊ​ളി​ക്ക​ലി​നെ തു​ട​ർ​ന്ന് സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് ജി​ല്ല​യി​ലെ 4000ത്തോ​ളം കെ​ട്ടി​ട​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ൽ കൂ​ടു​ത​ലും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വീ​ടു​ക​ളാ​ണ്. തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മ​ത്തി​ൽ ഇ​ള​വ​നു​വ​ദി​ച്ചു കൊ​ണ്ടു​ള്ള 2019 ലെ ​നി​യ​മ​ഭേ​ദ​ഗ​തി അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി വേ​ണം പ്ലാ​ൻ ത​യ്യാ​റാ​ക്കാ​ൻ. ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന 7000 ത്തോ​ളം വീ​ടു​ക​ൾ നി​യ​മാ​നു​സൃ​തം നി​ർ​മി​ക്കാ​ൻ ഇ​തി​ലൂ​ടെ ക​ഴി​യും. ഈ ​വീ​ടു​ക​ൾ​ക്ക് അ​നു​മ​തി ല​ഭി​ക്ക​ണ​മെ​ങ്കി​ൽ തീ​ര​ദേ​ശ പ​രി​പാ​ല​ന പ്ലാ​ൻ വേ​ഗം പൂ​ർ​ത്തി​യാ​ക​ണം. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യി സ​ർ​ക്കാ​ർ ന​ട​പ​ടി എ​ടു​ക്കു​ന്പോ​ഴും ജ​ന​ങ്ങ​ളി​ൽ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ക്കാ​ൻ പ്ര​ച​ര​ണം ന​ട​ക്കു​ന്ന​താ​യി പി.​പി. ചി​ത്ത​ര​ഞ്ജ​ൻ പ​റ​ഞ്ഞു. നേ​താ​ക്ക​ളാ​യ പി.​ഐ. ഹാ​രി​സ്, സി. ​ഷാം​ജി, പി.​വി. വി​നോ​ദ്കു​മാ​ർ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.