അ​ന്പ​ല​പ്പു​ഴ​യി​ൽ ഗു​ഡ്സ് ട്രെ​യി​ൻ പാ​ളം​തെ​റ്റി
Sunday, February 23, 2020 9:49 PM IST
അ​ന്പ​ല​പ്പു​ഴ: തീ​ര​ദേ​ശ പാ​ത​യി​ൽ ഗു​ഡ്സ് ട്രെ​യി​ൻ പാ​ളം തെ​റ്റി. മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു. അ​ന്പ​ല​പ്പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്താ​യി ഇ​ന്ന​ലെ ഉ​ച്ച​ക്ക് 1.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

പാ​ത​യി​ര​ട്ടി​പ്പി​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി അ​ന്പ​ല​പ്പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും ഹ​രി​പ്പാ​ട്ടേ​ക്ക് മെ​റ്റ​ലു​മാ​യി പോ​യ ഗു​ഡ്സ് ട്രെ​യി​നാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. 11 ബോ​ഗി​ക​ളു​ള്ള ട്രെ​യി​ന്‍റെ ഏ​ഴാ​മ​ത്തെ ബോ​ഗി​യു​ടെ മു​ൻ​വ​ശ​ത്തെ നാ​ലു​വീ​ലു​ക​ളാ​ണ് പാ​ള​ത്തി​ൽ നി​ന്നും തെ​ന്നി മാ​റി​യ​ത്. മെ​റ്റ​ൽ ക​യ​റ്റി​യ ഗു​ഡ്സ് ട്രെ​യി​ൻ ഒ​ന്നാം ട്രാ​ക്കി​ലൂ​ടെ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ ഏ​താ​നും മീ​റ്റ​ർ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു​നി​ന്ന് ട്രെ​യി​ൻ നാ​ലാം ട്രാ​ക്കി​ലേ​ക്ക് മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്ന് തീ​ര​ദേ​ശ പാ​ത​യി​ൽ ര​ണ്ടു​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം നി​ല​ച്ചു. ട്രെ​യി​നു​ക​ൾ മാ​രാ​രി​ക്കു​ളം, ആ​ല​പ്പു​ഴ, അ​ന്പ​ല​പ്പു​ഴ, ഹ​രി​പ്പാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പി​ടി​ച്ചി​ട്ടു. അ​ന്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ൽ 1.49ന് ​കാ​യം​കു​ള​ത്തു നി​ന്നെ​ത്തി​യ മെ​മു​ട്രെ​യി​ൻ 4.45ഓ​ടെ​യാ​ണ് യാ​ത്ര​യാ​യ​ത്. റെ​യി​ൽ​വേ ക്രോ​സി​നു സ​മീ​പം പാ​ളം തെ​ന്നി​ക്കി​ട​ന്ന ബോ​ഗി​ക​ൾ പി​ന്നീ​ട് എ​ൻ​ജി​നു​പ​യോ​ഗി​ച്ച് കി​ഴ​ക്കു ഭാ​ഗ​ത്തേ​ക്കു നീ​ക്കി. പി​ന്നീ​ട് 6.30ഓ​ടെ എ​റ​ണാ​കു​ള​ത്തു നി​ന്നും പ്ര​ത്യേ​ക എം​എ​ഫ്ടി ട്രെ​യി​ൻ ഇ​വി​ടെ​യെ​ത്തി.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ നൂ​റോ​ളം ജീ​വ​ന​ക്കാ​ർ റീ ​റെ​യി​ൽ​വേ എ​ക്യു​പ്മെ​ന്‍റ് എ​ന്ന ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ച് ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ പ്ര​ശ്ന​പ​രി​ഹാ​രം ന​ട​ത്തി അ​പ​ക​ടം ന​ട​ന്ന ട്രാ​ക്കി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. ബി​ഒ​വൈ​ബി​എ​ൻ എ​ന്ന ഈ ​ട്രെ​യി​ൻ റെ​യി​ൽ​വേ​യു​ടെ നി​ർ​മാ​ണ​ത്തി​നു​ള്ള മെ​റ്റ​ൽ കൊ​ണ്ടു​പോ​കാ​ൻ മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​പ​ക​ടം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​നും റെ​യി​ൽ​വേ തീ​രു​മാ​നി​ച്ചു.