മി​നി​സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ൽ ധ​ർ​ണ
Sunday, February 23, 2020 9:54 PM IST
ആ​ല​പ്പു​ഴ: തീ​ര​ദേ​ശ പ​രി​പാ​ല​ന പ്ലാ​നി​ൽ അ​ന​ധി​കൃ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ നാ​ഗ​രാ​സൂ​ത്ര​ണ വി​ഭാ​ഗം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഭ​വ​ന​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ല​പ്പു​ഴ ജി​ല്ലാ ക​ട​ലോ​ര കാ​യ​ലോ​ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (എ​ഐ​ടി​യു​സി) ഇ​ന്ന് ആ​ല​പ്പു​ഴ മി​നി സി​വി​ൽ സ്റ്റേ​ഷ​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തും.
കാ​പ്പി​ക്കോ റി​സോ​ർ​ട്ട് സം​ബ​ന്ധി​ച്ച സു​പ്രീം കോ​ട​തി വി​ധി ന​ട​പ്പി​ലാ​ക്കു​ക, തോ​ട്ട​പ്പ​ള്ളി, ചെ​ത്തി, അ​ർ​ത്തു​ങ്ക​ൽ ഫി​ഷ​റീ​സ് ഹാ​ർ​ബ​റു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക, കാ​യ​ൽ മ​ലി​നീ​ക​ര​ണം ത​ട​യു​ക, വേ​ന്പ​നാ​ട് കാ​യ​ലി​നെ സം​ര​ക്ഷി​ക്കു​ക, പോ​ള പാ​യ​ൽ ന​ശീ​ക​ര​ണ​ത്തി​ന് പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ക, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക​ടാ​ശ്വാ​സ പ​ദ്ധ​തി​വ​ഴി ന​ൽ​കു​ന്ന ആ​നു​കൂ​ല്യം ക​ർ​ഷീ​ക ക​ടാ​ശ്വാ​സ പ​ദ്ധ​തി​യ്ക്ക് തു​ല്യ​മാ​ക്കു​ക, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യെ ലൈ​ഫ് ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ നി​ന്നും വേ​ർ​പ്പെ​ടു​ത്തു​ക, ത​ണ​ൽ പ​ദ്ധ​തി പു​നഃ​സ്ഥാ​പി​ക്കു​ക, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ൽ നി​ന്നും പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​ർ​ക്ക് ക്ഷേ​മ പെ​ൻ​ഷ​ൻ നി​ഷേ​ധി​ക്കു​ന്ന ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ച് കൊ​ണ്ട് ന​ട​ത്തു​ന്ന ധ​ർ​ണ ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ജെ. ആ​ഞ്ച​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ ആ​ർ. പ്ര​സാ​ദ്, എം.​കെ. ഉ​ത്ത​മ​ൻ, ടി.​കെ. ച​ക്ര​പാ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.