ക്രൈ​സ്ത​വ​ർ വ​ലി​യ നോ​മ്പി​ലേ​ക്ക്
Tuesday, February 25, 2020 10:55 PM IST
ചേ​ര്‍​ത്ത​ല: യേ​ശു​വി​ന്‍റെ മ​രു​ഭൂ​മി​യി​ലെ ഉ​പ​വാ​സ​ത്തി​ന്‍റെ​യും പ്രാ​ര്‍​ഥ​ന​യു​ടെ​യും ദി​ന​ങ്ങ​ളെ സ്മ​രി​ച്ചു ക്രൈ​സ്ത​വ ലോ​കം വ​ലി​യ നോ​മ്പി​ലേ​ക്ക്. മ​നു​ഷ്യ​ന്‍റെ മ​ണ്ണി​ല്‍​നി​ന്നു​ള്ള ഉ​ത്ഭ​വ​വും മ​ണ്ണി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര​യും ഓ​ര്‍​മ​പ്പെ​ടു​ത്തി നെ​റ്റി​യി​ല്‍ ചാ​രം പൂ​ശി​ക്കൊ​ണ്ട് സീ​റോ മ​ല​ബാ​ര്‍, സീ​റോ മ​ല​ങ്ക​ര വി​ശ്വാ​സി​ക​ള്‍ തി​ങ്ക​ളാ​ഴ്ച്ച വി​ഭൂ​തി​യി​ലൂ​ടെ നോ​മ്പി​ലേ​ക്കു പ്ര​വേ​ശി​ച്ചു.
ദേ​വാ​ല​യ​ങ്ങ​ളി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും ന​ട​ന്നു. ല​ത്തീ​ന്‍ ആ​രാ​ധ​ന​വ​ത്സ​ര​മ​നു​സ​രി​ച്ച് വി​ഭൂ​തി ബു​ധ​നാ​ഴ്ച​യാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി നോ​മ്പാ​രം​ഭി​ക്കു​ന്ന​ത്. ത്യാ​ഗ​പൂ​ര്‍​ണ​മാ​യ ജീ​വി​തം ന​യി​ച്ചും കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ മു​ഴു​കി​യും മ​ത്സ്യ, മാം​സ​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള ഭ​ക്ഷ​ണം ഉ​പേ​ക്ഷി​ച്ചും ആ​ഘോ​ഷ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി​യും വി​ശ്വാ​സി​ക​ള്‍ നോ​മ്പ് ആ​ച​രി​ക്കും.
നോ​മ്പു​കാ​ലം ആ​രം​ഭി​ക്കു​ന്ന​തോ​ടെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ത​ങ്കി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ലേ​ക്ക് വി​ശ്വാ​സി​ക​ള്‍ പ്ര​വ​ഹി​ച്ചു തു​ട​ങ്ങും. വി​ഭൂ​തി ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ 5.30 നു ​വി​കാ​രി ഫാ. ​ടോ​മി പ​ന​ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. നോ​മ്പ് ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ ആ​റി​നും വൈ​കു​ന്നേ​രം ആ​റി​നു ദി​വ്യ​ബ​ലി. തു​ട​ർ​ന്ന്‌ കു​രി​ശി​ന്‍റെ വ​ഴി, നേ​ർ​ച്ച ക​ഞ്ഞി വി​ത​ര​ണം, പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ള്‍ ന​ട​ക്കും. ഉ​യി​ര്‍​പ്പു തി​രു​നാ​ളാ​യ ഈ​സ്റ്റ​ര്‍ വ​രെ ക്രൈ​സ്ത​വ​ര്‍​ക്കു വി​വാ​ഹ​മ​ട​ക്ക​മു​ള്ള ആ​ഘോ​ഷ​ങ്ങ​ളി​ല്ല. ഏ​പ്രി​ല്‍ 12 നാ​ണ് ആ​ഗോ​ള ക​ത്തോ​ലി​ക്ക സ​ഭ ഉ​യി​ര്‍​പ്പ് തി​രു​നാ​ള്‍ ആ​ഘോ​ഷി​ക്കു​ക.