കേ​ര​ള​ സ​ര്‍​വ​ക​ലാ​ശാ​ല നാ​ട​കോ​ത്സ​വ​ത്തി​ന് ഇന്ന് തി​രി​തെ​ളി​യും
Tuesday, February 25, 2020 10:59 PM IST
മാ​വേ​ലി​ക്ക​ര: കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ലാ നാ​ട​കോ​ത്സ​വ​ത്തി​ന് ഇന്ന് മാ​വേ​ലി​ക്ക​ര ബി​ഷ​പ്മൂ​ർ കോ​ള​ജി​ൽ തി​രി​തെ​ളി​യും. 2019-20 യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന നാ​ട​കോ​ത്സ​വ​ത്തി​ന്, വി​ച​ാര​ണ: രം​ഗം ഒ​ന്ന് അ​രാ​ഷ്ട്രീ​യ വാ​ദി​ക​ൾ ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്നു എ​ന്നാ​ണ് പേ​രു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​രു​പ​തോ​ളം നാ​ട​ക​ങ്ങ​ൾ മ​ത്സ​ര​ത്തി​നു​ണ്ടാ​വും. ഇന്ന് രാ​വി​ലെ 10ന് ​യു​വ​സം​വി​ധാ​യ​ക​നും ബി​ഷ​പ്മൂ​ർ കോ​ള​ജി​ലെ ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​യു​മാ​യ ര​വി​ശ​ങ്ക​ർ നാ​ട​കോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും.