കെ​ഇ സ്കൂ​ളി​ൽ മു​ത്ത​ച്ഛ​ന്മാ​ർ​ക്കും മു​ത്ത​ശി​മാ​ർ​ക്കു​ം സ്വീ​ക​ര​ണം നൽകി
Tuesday, February 25, 2020 10:59 PM IST
കൈ​ന​ക​രി: കെ​ഇ കാ​ർ​മ​ൽ സ്കൂ​ളി​ലെ യു​കെ​ജി കു​ട്ടി​ക​ളു​ടെ കോ​ണ്‍​വൊ​ക്കേ​ഷ​നും കെ​ജി പാ​ർ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​ന​വും സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ മു​ത്ത​ച്ഛ​ന്മാ​ർ​ക്കും മു​ത്ത​ശി​മാ​ർ​ക്കു​മു​ള്ള സ്വീ​ക​ര​ണ​വും ന​ട​ന്നു.
സ​മ്മേ​ള​ന​ത്തി​ൽ മു​ൻ പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​ജ​യിം​സ് ത​യ്യി​ൽ സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പു​തു​താ​യി നി​ർ​മി​ച്ച കെ​ജി പാ​ർ​ക്കി​ന്‍റെ​യും കോ​ണ്‍​വൊ​ക്കേ​ഷ​ൻ സ​മ്മേ​ള​ന​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം സി​എം​ഐ സെ​ന്‍റ് ജോ​സ​ഫ് പ്രൊ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ത്ത​റ സി​എം​ഐ നി​ർ​വ​ഹി​ച്ചു. കു​ട്ടി​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​ന​ങ്ങ​ളും ഇ​രു​വ​രും ചേ​ർ​ന്ന് വി​ത​ര​ണം ചെ​യ്തു.
പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ​ഫ് അ​യ്യ​ങ്ക​രി സി​എം​ഐ, മി​നി ജോ​ഷി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.