ഹ​രി​പ്പാ​ട്-​അ​ന്പ​ല​പ്പു​ഴ പു​തി​യ റെ​യി​ൽ​പാ​ത​യി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന
Wednesday, February 26, 2020 10:49 PM IST
അ​ന്പ​ല​പ്പു​ഴ: ഹ​രി​പ്പാ​ട്-​അ​ന്പ​ല​പ്പു​ഴ പു​തി​യ റെ​യി​ൽ​പാ​ത​യി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി. റെ​യി​ൽ​വേ സു​ര​ക്ഷാ​വി​ഭാ​ഗം ക​മ്മീ​ഷ​ണ​ർ കെ.​എ. മ​നോ​ഹ​ര​ൻ, ചീ​ഫ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ എ.​കെ. സി​ൻ​ഹ, ഡി​വി​ഷ​ണ​ൽ മാ​നേ​ജ​ർ എ​സ്.​കെ. സി​ൻ​ഹ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ അ​ന്പ​ല​പ്പു​ഴ റെ​യി​ൽ​വേസ്റ്റേ​ഷ​നു കി​ഴ​ക്കു​ഭാ​ഗ​ത്തു നി​ന്നും ആ​റു ട്രോ​ളി​ക​ളി​ലാ​യാ​ണ് സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. ഇ​തി​നു മു​ന്നോ​ടി​യാ​യി അ​രു​ണ്‍ ന​ന്പൂ​തി​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ട്രാ​ക്കി​ൽ പൂ​ജ​യും ന​ട​ന്നു.

പൂ​ജ​യ്ക്കു ശേ​ഷ​മാ​ണ് സം​ഘം പ​രി​ശോ​ധ​ന​യ്ക്കാ​യി പു​റ​പ്പെ​ട്ട​ത്. സു​ര​ക്ഷാ, സാ​ങ്കേ​തി​ക വി​ഭാ​ഗ​ങ്ങ​ളി​ലെ നൂ​റി​ല​ധി​കം ജീ​വ​ന​ക്കാ​രും ഇ​തി​ൽ പ​ങ്കെ​ടു​ത്തു. അ​ന്പ​ല​പ്പു​ഴ​യി​ൽ നി​ന്നാ​രം​ഭി​ച്ച പ​രി​ശോ​ധ​ന വൈ​കു​ന്നേ​രം ഹ​രി​പ്പാ​ട് സ​മാ​പി​ച്ചു. ഹ​രി​പ്പാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്നും വൈ​കു​ന്നേ​രം 6.10 ന് ​പു​റ​പ്പെ​ട്ട സ്പീഡ് ട്രെ​യി​ൻ 6.20 ഓ​ടെ അ​മ്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ൽ എ​ത്തി. 120 മു​ത​ൽ 130 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​ണ് പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തി​യ​ത്. എ​ഞ്ചി​ന് പു​റ​മെ മൂ​ന്നു ബോ​ഗി​ക​ൾ ഘ​ടി​പ്പി​ച്ച ട്രെ​യി​ൻ ആ​യി​രു​ന്നു പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തി​യ​ത്. 18 കി​ലോ​മീ​റ്റ​ർ പാ​ത​യു​ടെ നി​ർ​മാ​ണം എ​ട്ടു​വ​ർ​ഷം മു​ന്പാ​ണ് ആ​രം​ഭി​ച്ച​ത്. പ​രി​ശോ​ധ​ന തൃ​പ്തി​ക​ര​മെ​ങ്കി​ൽ അ​ടു​ത്ത മാ​സ​ത്തോ​ടെ പു​തി​യ പാ​ത​യി​ലൂ​ടെ തീ​വ​ണ്ടി​ക​ൾ സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നാ​ണ് ആ​ലോ​ച​ന.

ഇ​തി​നി​ടെ റെ​യി​ൽ​വേ പാ​ള​ത്തി​ൽ പൂ​ജ​ന​ട​ത്തി​യ​ത് വി​വാ​ദ​ത്തി​നും തി​രി​കൊ​ളു​ത്തി. രാ​വി​ലെ 7.30 ഓ​ടെ ട്രോ​ളി ഓ​ടി​ച്ച് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്നാ​യി​രു​ന്നു റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​രും മ​റ്റു ജീ​വ​ന​ക്കാ​രും പു​ല​ർ​ച്ചെ ത​ന്നെ സ്റ്റേ​ഷ​നി​ൽ എ​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ സേ​ഫ്റ്റി ക​മ്മീ​ഷ​ണ​ർ കെ.​എ. മ​നോ​ഹ​ര​ൻ, ചീ​ഫ് അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഓ​ഫീ​സ​ർ എ.​കെ. സി​ൻ​ഹ, ഡി​വി​ഷ​ണ​ൽ മാ​നേ​ജ​ർ എ​സ്.​കെ. സി​ൻ​ഹ എ​ന്നി​വ​രും എ​ത്തി. തു​ട​ർ​ന്ന് അ​ന്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി അ​രു​ണ്‍ ന​ന്പൂ​തി​രി ട്രാ​ക്കി​ൽ പീ​ഠം​വ​ച്ച് പ​ട്ടു​വി​രി​ച്ച് ക​ല​ശ​ക്കു​ട​വു​മാ​യി ഇ​രു​വ​ശ​ങ്ങ​ളി​ലും വി​ള​ക്കു തെ​ളി​ച്ച് പൂ​ജ തു​ട​ങ്ങു​ക​യാ​യി​രു​ന്നു.

ഒ​രു​മ​ണി​ക്കൂ​റോ​ളം നീ​ണ്ട പൂ​ജ​യ്ക്കു​ശേ​ഷം പ​രീ​ക്ഷ​ണ ട്രോ​ളി​യു​ടെ വീ​ലി​ന​ടി​യി​ൽ നാ​ര​ങ്ങ​വ​ച്ച് പാ​ള​ത്തി​ൽ തേ​ങ്ങ എ​റി​ഞ്ഞു​ട​ച്ച​തി​നു​ശേ​ഷ​മാ​ണ് ട്രോ​ളി നീ​ങ്ങി​യ​ത്. ട്രാ​ക്കി​ന്‍റെ സ​മീ​പ​ത്തു​പോ​ലും തീ ​ക​ത്തി​ക്ക​രു​തെ​ന്ന് റെ​യി​ൽ​വേ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ് നി​ല​നി​ൽ​ക്കെ​യാ​ണ് പാ​ള​ത്തി​ൽ എ​ണ്ണ നി​റ​ച്ച് തി​രി​തെ​ളി​ച്ച​ത്. കാ​ശി മ​ഹാ​ക​ൽ എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ ശി​വ​ക്ഷേ​ത്ര​മൊ​രു​ക്കി​യ റെ​യി​ൽ​വേ​യു​ടെ ന​ട​പ​ടി വി​വാ​ദ​മാ​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് പു​തി​യ പാ​ള​ത്തി​ലെ പൂ​ജ. റെ​യി​ൽ​വേ​യു​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള ന​ട​പ​ടി പൊ​തു​ജ​ന​ത്തി​നി​ട​യി​ലും ഏ​റെ വി​വാ​ദ​മാ​യി​ട്ടു​ണ്ട്.