ശാ​ന്ത​മം​ഗ​ലം ചി​റ: ന​ട​പ്പാ​ത നി​ർ​മി​ച്ചു ന​ൽ​കി പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത്
Wednesday, February 26, 2020 10:49 PM IST
അ​ന്പ​ല​പ്പു​ഴ: ക​ന്നി​ട്ട​ക​ട​വ് ശാ​ന്ത​മം​ഗ​ലം​ചി​റ റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശി​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ്ര​ള​യം ഏ​റെ നാ​ശം വി​ത​ച്ച​തും തി​ക​ച്ചും ഒ​റ്റ​പ്പെ​ട്ട​തു​മാ​യ ശാ​ന്ത​മം​ഗ​ലം ചി​റ​യെ പു​റ​ക്കാ​ട് ക​ന്നി​ട്ട ക​ട​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ന​ട​പ്പാ​ത നി​ർ​മി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യി വെ​ള്ള​ക്കെ​ട്ടി​ലാ​യി​രു​ന്ന​തും കാ​ൽ​ന​ട​യ്ക്കു ബു​ദ്ധി​മു​ട്ട​നു​ഭ​വി​ച്ചി​രു​ന്ന​തു​മാ​യ വ​ഴി​യി​ലൂ​ടെ​യു​ള്ള യാ​ത്ര ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. മു​ട്ടോ​ളം വെ​ള്ള​ത്തി​ലാ​ണ് മ​ഴ​ക്കാ​ല​ത്ത് പ്ര​ദേ​ശ​വാ​സി​ക​ൾ ന​ട​ക്കേ​ണ്ടി വ​രു​ന്ന​ത്. അ​പ​ക​ട​ങ്ങ​ളും പ​തി​വാ​യി​രു​ന്നു.
പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ചി​ര​കാ​ലാ​ഭി​ലാ​ഷ​മാ​യ ഈ ​റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ വാ​ഹ​ന​ഗ​താ​ഗ​തം ഉ​ൾ​പ്പെ​ടെ സാ​ധ്യ​മാ​യി. 14 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഈ ​കോ​ണ്‍​ക്രീ​റ്റ് റോ​ഡ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ആ​റു​വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളും 12 തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് 420 തൊ​ഴി​ൽ ദി​നം കൊ​ണ്ടാ​ണ് റോ​ഡു നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. തൊ​ഴി​ലു​റ​പ്പ് വ​നി​ത​ക​ൾ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ക്കു​ന്ന​തി​നൊ​പ്പം ഗ്രാ​മീ​ണ വി​ക​സ​ന​ത്തി​ന് ഊ​ന്ന​ൽ ന​ൽ​കു​ന്ന​ത് പ​ഞ്ചാ​യ​ത്തി​നെ ഏ​റെ സ​ഹാ​യം ചെ​യ്യു​ന്നു​ണ്ടെ​ന്നു പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​ഹ്‌​മ​ത്ത് വാ​ഹീ​ബ് പ​റ​ഞ്ഞു.