പി​ആ​ർ​എ​സ് വാ​യ്പ​യി​ൽ ക​ർ​ഷ​ക​ർ​ക്കു മേ​ൽ സ​മ്മ​ർ​ദ​മെ​ന്ന് പ​രാ​തി
Wednesday, February 26, 2020 10:58 PM IST
എ​ട​ത്വ: പി​ആ​ർ​എ​സ് വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ ക​ർ​ഷ​ക​ർ​ക്ക് മേ​ൽ ബാ​ങ്കു​ക​ളു​ടെ സ​മ്മ​ർ​ദ​മെ​ന്ന് പ​രാ​തി. ക​ഴി​ഞ്ഞ കൃ​ഷി സീ​സ​ണി​ൽ സ​പ്ലെ​കോ​യ്ക്ക് ന​ൽ​കി​യ നെ​ല്ലി​ന്‍റെ വി​ല ല​ഭി​ക്കാ​ത്ത ക​ർ​ഷ​ക​ർ​ക്കു മേ​ലാ​ണ് തി​രി​ച്ച​ട​വി​ന്‍റെ പേ​രി​ൽ ബാ​ങ്കു​ക​ളു​ടെ സ​മ്മ​ർ​ദം മു​റു​കു​ന്ന​ത്. പി​ആ​ർ​എ​സ് ര​സീ​ത് ബാ​ങ്കു​ക​ളി​ൽ​വ​ച്ചാ​ണ് ക​ർ​ഷ​ക​ർ വാ​യ്പ​യെ​ടു​ത്ത​ത്.
നെ​ല്ല് വി​ല ല​ഭി​ച്ചാ​ലു​ട​ൻ വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ക​രു​തി​യി​രു​ന്ന​ത്. നെ​ല്ലു​വി​ല ല​ഭി​ക്കാ​ൻ കാ​ല​താ​മ​സം വ​ന്ന​തോ​ടെ ബാ​ങ്കു​ക​ൾ ക​ർ​ഷ​ക​ർ​ക്കു നേ​രെ തി​രി​ഞ്ഞു. പു​ഞ്ച​കൃ​ഷി വി​ള​വെ​ടു​പ്പ് സീ​സ​ണ്‍ ആ​രം​ഭി​ച്ചി​ട്ടും ര​ണ്ടാം​കൃ​ഷി​യു​ടെ നെ​ൽ​വി​ല ല​ഭി​ക്കാ​ത്ത​ത് ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലും ര​ണ്ടാം​കൃ​ഷി ഇ​റ​ക്കി ക​ട​ക്കെ​ണി​യി​ലാ​യ ക​ർ​ഷ​ക​ർ ജ​പ്തി​ഭീ​ഷ​ണി​യി​ലാ​ണ്.
സ​ർ​ക്കാ​ർ അ​ടി​യ​ന്തര​മാ​യി ഇ​ട​പെ​ട്ട് നെ​ൽ​വി​ല ല​ഭി​ക്കു​ന്ന​തു​വ​രെ പി​ആ​ർ​എ​സ് വാ​യ്പ​യു​ടെ തി​രി​ച്ച​ട​വി​നു സ​മ​യം ന​ൽ​ക​ണ​മെ​ന്ന് ത​ല​വ​ടി പ​ഞ്ചാ​യ​ത്തം​ഗം അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു. പി​ആ​ർ​എ​സ് വാ​യ്പ​യു​ടെ പേ​രി​ൽ ക​ർ​ഷ​ക​രെ സ​മ്മ​ർ​ദത്തി​ലാ​ക്കു​ന്ന ബാ​ങ്കു​ക​ൾ​ക്കു മു​ന്പി​ൽ ക​ർ​ഷ​ക​രെ സം​ഘ​ടി​പ്പി​ച്ച് പ്ര​ത്യ​ക്ഷ​സ​മ​രം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യും അം​ഗം പ​റ​ഞ്ഞു.