കൈ​ക​ഴു​കാ​നും​ വെ​ള്ള​മി​ല്ല, വ​ള്ളി​കു​ന്ന​ത്ത് ജ​ല​ക്ഷാ​മം രൂ​ക്ഷം
Tuesday, March 24, 2020 10:00 PM IST
ചാ​രും​മൂ​ട്: കൊ​റോ​ണ​യെ​പ്ര​തി​രോ​ധി​ക്കാ​നും കൈ​ക​ഴു​കി ശു​ചി​ത്വം നേ​ടാ​നും കു​ടി​ക്കാ​നും വേ​ണ്ട​ത്ര വെ​ള്ള​മി​ല്ലെ​ങ്കി​ൽ എ​ന്ത് ചെ​യ്യും. ചോ​ദ്യം വ​ള്ളി​കു​ന്നം നി​വാ​സി​ക​ളു​ടേ​താ​ണ്. വ​ള്ളി​കു​ന്ന​ത്ത് ജ​ന​ങ്ങ​ൾ കു​ടി​വെ​ള്ള​മി​ല്ലാ​തെ നെ​ട്ടോ​ട്ട​മോ​ടു​ന്ന കാ​ഴ്ച​യാ​ണ് കാ​ണാ​ൻ ക​ഴി​യു​ന്ന​ത് . കൊ​റോ​ണ​യെ പ്ര​തി​രോ​ധി​ക്കാ​ൻ സോ​പ്പു​പ​യോ​ഗി​ച്ച് ഒ​രാ​ൾ​ക്ക് ഒ​രു ത​വ​ണ കൈ​ക​ഴു​കാ​ൻ ഒ​രു​ലി​റ്റ​ർ വെ​ള്ളം വേ​ണം. ദി​വ​സം പ​ല​ത​വ​ണ ഇ​ത് ആ​വ​ർ​ത്തി​ക്ക​ണം. പു​റ​ത്തു​പോ​യി വ​ന്നാ​ൽ ദി​വ​സ​വും പ​ല​ത​വ​ണ കു​ളി​ക്കു​ക​യും വേ​ണം. നാ​ലം​ഗ​ങ്ങ​ളു​ള്ള ഒ​രു ചെ​റി​യ കു​ടും​ബ​ത്തി​ന് കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​ന് മാ​ത്രം ദി​വ​സ​വും കു​റ​ഞ്ഞ​ത് നൂ​റു​ലി​റ്റ​ർ വെ​ള്ള​മെ​ങ്കി​ലും വേ​ണ​മെ​ന്നി​രി​ക്കെ കു​ടി​ക്കാ​ൻ​പോ​ലും മ​തി​യാ​യ വെ​ള്ള​മി​ല്ലാ​തെ ജ​നം വ​ല​യു​ക​യാ​ണ്.
ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ക​ല്ല​ട ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ ക​നാ​ൽ തു​റ​ന്നു​വി​ട്ടെ​ങ്കി​ലും വ​ള്ളി​കു​ന്ന​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​മെ​ത്തി​യി​ല്ല. ക​നാ​ൽ ശു​ചീ​ക​ര​ണം ന​ട​ത്താ​ത്ത​താ​ണ് വെ​ള്ള​മെ​ത്താ​ൻ ത​ട​സ്‌​സ​മാ​കു​ന്ന​ത്. ക​നാ​ലി​ൽ വെ​ള്ള​മെ​ത്തി​യാ​ൽ കി​ണ​റു​ക​ളി​ലും കു​ള​ങ്ങ​ളി​ലും ഉ​റ​വ​യെ​ത്തി ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കാ​നാ​കും. ക​ടു​വി​നാ​ൽ, മ​ല​മേ​ൽ ച​ന്ത, കാ​ഞ്ഞി​ര​ത്തും​മൂ​ട്, താ​ളി​രാ​ടി, പ​ള്ളി​മു​ക്ക്, പ​ട​യ​ണി​വെ​ട്ടം, പു​ത്ത​ൻ​ച​ന്ത ഭാ​ഗ​ങ്ങ​ളി​ലാ​ണ് കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ​ത്. ഇ​വി​ട​ങ്ങ​ളി​ലെ പ്ര​കൃ​തി​ദ​ത്ത ജ​ല​സ്രോ​ത​സു​ക​ളാ​യ ഭൂ​രി​ഭാ​ഗം കി​ണ​റു​ക​ളും കു​ള​ങ്ങ​ളും വ​റ്റി​വ​ര​ണ്ടു.​കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ റ​വ​ന്യൂ​വ​കു​പ്പ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി 18 വാ​ട്ട​ർ കി​യോ​സ്കു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യി​ട്ടും കി​യോ​സ്കു​ക​ളി​ൽ അ​ധി​കൃ​ത​ർ വെ​ള്ള​മെ​ത്തി​ക്കു​ന്നി​ല്ല.
ആ​ളു​ക​ൾ കു​ടി​വെ​ള്ളം വ​ൻ​വി​ല​യ്ക്കു വാ​ങ്ങാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. പെ​ട്ടി ഓ​ട്ടോ​യി​ൽ 750 ലി​റ്റ​ർ വെ​ള്ളം വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് 750 മു​ത​ൽ ആ​യി​രം രൂ​പ വ​രെ​യാ​ണ് വാ​ങ്ങു​ന്ന​ത്. മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് വീ​ട്ടി​ലെ കു​ടി​വെ​ള്ള​സം​ഭ​ര​ണി​യി​ൽ നി​റ​ച്ചു​ന​ൽ​കു​ന്ന​തി​ന് വീ​ണ്ടും അ​ധി​കം പ​ണം ന​ൽ​കേ​ണ്ട അ​വ​സ്ഥ​യു​മാ​ണ്.