പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണമെന്ന്
Wednesday, March 25, 2020 10:05 PM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് -അ​പ്പ​ർ കു​ട്ട​നാ​ട് കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ കൊ​യ്ത്തി​നും നെ​ല്ലു​സം​ഭ​ര​ണ​ത്തി​നു​മാ​യി സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി​യു​ണ്ടാ​വു​മെ​ന്ന് പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ.
ഇ​തു സം​ബ​ന്ധി​ച്ച് കൃ​ഷി മ​ന്ത്രി വി.​എ​സ്. സു​നി​ൽ കു​മാ​റി​നെ​യും ഭ​ക്ഷ്യ -സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​നേ​യും ഫോ​ണി​ൽ​വി​ളി​ച്ച് നി​രോ​ധ​നാ​ജ്ഞ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൊ​യ്ത്ത് മെ​ഷീ​നു​ക​ൾ കൊ​ണ്ടു​പോ​കു​ന്ന​തി​നും കൊ​യ്തു​വ​ച്ചി​രി​ക്കു​ന്ന നെ​ല്ല് സം​ഭ​രി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ത​ര​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​ക്കാ​ര്യ​ത്തി​ൽ ഇ​വ​ർ ഉ​റ​പ്പു ന​ൽ​കി​യ​താ​യും ചെ​യ്ത​താ​യി പി.​ജെ. ജോ​സ​ഫ് പ​റ​ഞ്ഞു.