കൊയ്ത്തും സംഭരണവും: ത​ട​സ​ങ്ങ​ൾ നീ​ക്കി​യ​താ​യി മ​ന്ത്രി​ത​ല യോ​ഗം
Thursday, March 26, 2020 10:23 PM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് മേ​ഖ​ല​യി​ലെ നെ​ല്ല് കൊ​യ്ത്തും സം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ട​സ​ങ്ങ​ൾ നീ​ക്കി​യ​താ​യി മ​ന്ത്രി​ത​ല യോ​ഗം. നെ​ല്ലി​ന്‍റെ വി​ള​വെ​ടു​പ്പും സം​ഭ​ര​ണ​വും അ​വ​ശ്യ​സേ​വ​ന​ങ്ങ​ളാ​യി തീ​രു​മാ​നി​ച്ച മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ൻ, ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി ജി. ​സു​ധാ​ക​ര​നും ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​നും കൃ​ഷി മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​റും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഇ​ക്കാ​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. വി​വി​ധ രാ​ഷ്‌ട്രീയ​ക​ക്ഷി​നേ​താ​ക്ക​ളും ഇ​ക്കാ​ര്യ​ത്തി​ൽ ത്വ​രി​ത ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി.

ത​ട​സ​ങ്ങ​ളെ​ല്ലാം നീ​ക്കി എ​ത്ര​യും വേ​ഗം കൊ​യ്ത്ത് പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​ണ് മ​ന്ത്രി​മാ​ർ അ​റി​യി​ച്ച​ത്. നെ​ല്ലു​സം​ഭ​ര​ണ​ത്തി​നു നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന ക​യ​റ്റി​റ​ക്ക് തൊ​ഴി​ലാ​ളി​ക​ൾ​ക്കും ലോ​റി ഡ്രൈ​വ​ർ​മാ​ർ​ക്കും കൊ​യ്ത്ത് യ​ന്ത്ര​ത്തി​ന്‍റെ ഡ്രൈ​വ​ർ​മാ​ർ​ക്കും ബാ​ധ​ക​മാ​യ പ്ര​ത്യേ​ക പ്രോ​ട്ടോ​കോ​ൾ പോ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി ക​ള​ക്ട​ർ കാ​ല​താ​മ​സ​മി​ല്ലാ​തെ ത​യാ​റാ​ക്കി ന​ൽ​കും. ജി​ല്ല​യി​ൽ ഇ​പ്പോ​ൾ മു​ന്നൂ​റോ​ളം കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ ഉ​ണ്ടെ​ന്നും അ​ക്കാ​ര്യ​ത്തി​ൽ കു​റ​വ് വ​രാ​തെ സ​ഹ​ക​രി​ക്കാ​മെ​ന്നും കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ളു​ടെ ക​രാ​റു​കാ​ർ യോ​ഗ​ത്തി​ൽ ഉ​റ​പ്പ് ന​ൽ​കി​യ​താ​യി മ​ന്ത്രി സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.

കു​ട്ട​നാ​ട്ടി​ലെ ഉ​ൾ​പ്പെ​ടെ​യു​ള്ള നെ​ല്ല് കൊ​യ്ത്തും സം​ഭ​ര​ണ​വും ഭ​ക്ഷ്യ​സു​ര​ക്ഷ​യു​ടെ പ്ര​ശ്ന​മാ​യാ​ണ് സ​ർ​ക്കാ​ർ കാ​ണു​ന്ന​ത്. ലോ​റി​യു​ടെ​യും ഡ്രൈ​വ​ർ​മാ​രു​ടെ​യും അ​പ​ര്യാ​പ്ത​ത​യ്ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള തീ​രു​മാ​ന​വും എ​ടു​ത്തി​ട്ടു​ണ്ട്. മി​ല്ലു​ട​മ​ക​ൾ നെ​ല്ല് സം​ഭ​രി​ക്കു​ന്ന​തി​നു ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ താ​മ​സം നേ​രി​ട്ടാ​ൽ നി​ല​വി​ൽ കൊ​യ്ത്തു ക​ഴി​ഞ്ഞ നെ​ല്ല് സം​ഭ​രി​ച്ച് സ​ർ​ക്കാ​ർ ക​ണ്ടെ​ത്തു​ന്ന ഗോ​ഡൗ​ണു​ക​ളി​ലേ​ക്ക് മാ​റ്റും. ക​ർ​ഷ​ക​ന് ഒ​രു ത​ര​ത്തി​ലു​ള്ള സാ​ന്പ​ത്തി​ക ന​ഷ്ട​വും ഉ​ണ്ടാ​കി​ല്ലെ​ന്നും യോ​ഗ​ത്തി​ൽ മ​ന്ത്രി​മാ​ർ അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി അ​ഞ്ചി​ന് ജി​ല്ല​യി​ലെ കൊ​യ്ത്ത് ആ​രം​ഭി​ച്ചു​വെ​ന്നാ​ണ് ഭ​ക്ഷ്യ​മ​ന്ത്രി യോ​ഗ​ത്തി​ൽ വ്യ്ക​ത​മാ​ക്കി​യ​ത്.

നി​ല​വി​ൽ കൊ​യ്ത്ത് ക​ഴി​ഞ്ഞു​ള്ള കു​ട്ട​നാ​ട്ടി​ലെ​യും അ​പ്പ​ർ കു​ട്ട​നാ​ട്ടി​ലെ​യും 1200 ലോ​ഡ് നെ​ല്ല് പ​ത്തു​ദി​വ​സ​ത്തി​ന​കം സം​ഭ​രി​ച്ച് നീ​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. ഏ​പ്രി​ൽ മാ​സ​ത്തോ​ടെ 80 ശ​ത​മാ​നം നെ​ല്ലും സം​ഭ​രി​ക്കും. മേ​യ് 15 ഓ​ടെ സം​ഭ​ര​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും കൃ​ഷി​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ലോ​റി​ക​ളി​ൽ ലോ​ഡ് കൊ​ണ്ടു​വ​രു​ന്പോ​ഴും കൊ​യ്ത്തു​യ​ന്ത്രം നീ​ക്കു​ന്പോ​ഴും ഡ്രൈ​വ​ർ​മാ​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും പാ​സ് ന​ൽ​കും. ഇ​വ​രെ വ​ഴി​യി​ൽ ത​ട​യി​ല്ല. ലോ​റി​ക​ളി​ൽ നെ​ല്ലു​സം​ഭ​ര​ണം എ​ന്ന് ബോ​ർ​ഡ് വ​യ്ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. കൊ​റോ​ണ പ്ര​തി​രോ​ധ നി​ർ​ദേ​ശ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ൾ​ക്കും മു​ൻ​തൂ​ക്കം ന​ല്കും. പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘ​ത്തെ നി​യോ​ഗി​ക്കും. മാ​സ്കും ന​ൽ​കും. പ​ര​സ്പ​രം പാ​ലി​ക്കേ​ണ്ട അ​ക​ലം സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ പ്രോ​ട്ടോ​കോ​ൾ ഇ​വ​ർ​ക്ക് വേ​ണ്ടി ത​യാ​റാ​ക്കും. ഡ്രൈ​വ​ർ​മാ​ർ, കൊ​യ്ത്ത് യ​ന്ത്രം ഓ​ടി​ക്കു​ന്ന​വ​ർ, റി​പ്പ​യ​ർ തൊ​ഴി​ലാ​ളി​ക​ൾ, ക​യ​റ്റി​റ​ക്ക് തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ​ക്കെ​ല്ലാം ഈ ​പ്രോ​ട്ടോ​കോ​ൾ ബാ​ധ​ക​മാ​യി​രി​ക്കും.

യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ, ക​ള​ക്ട​ർ എം.​അ​ഞ്ജ​ന, പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ പ്ര​തി​നി​ധി ജോ​ണ്‍ തോ​മ​സ്, എ​എ​സ്പി കൃ​ഷ്ണ​കു​മാ​ർ, മി​ല്ലു​ട​മ​ക​ളു​ടെ പ്ര​തി​നി​ധി, കൃ​ഷി്, സ​പ്ലൈ​കോ, ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.