സ​ർ​ക്കാ​രു​ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ബി​ഷ​പ് ഡോ. ​ജ​യിം​സ് ആ​നാ​പ​റ​ന്പി​ൽ
Thursday, March 26, 2020 10:23 PM IST
ആ​ല​പ്പു​ഴ: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന ആ​ഹ്വാ​ന​വു​മാ​യി ആ​ല​പ്പു​ഴ രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​ജ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​ന്പി​ൽ.
പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച 21 ദി​വ​സ​ത്തെ ക​ർ​ഫ്യു​വും മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച ലോ​ക്ക​ഡൗ​ണു​മെ​ല്ലാം ജ​ന​സു​ര​ക്ഷ​യെ മു​ന്നി​ൽ ക​ണ്ടാ​ണ്. സ്ഥി​തി​ഗ​തി​ക​ൾ വ​ള​രെ ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന് മ​ന​സി​ലാ​ക്കു​ക 21 ദി​വ​സ​വും എ​ല്ലാ​വ​രും വീ​ട്ടി​ൽ​ത​ന്നെ ഇ​രി​ക്ക​ണം. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കു പു​റ​ത്തേ​ക്കി​റ​ങ്ങേ​ണ്ടി വ​ന്നാ​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക​യും വേ​ണം. വീ​ട്ടി​ലാ​യി​രി​ക്കു​ന്പോ​ൾ പ​ര​സ്പ​രം പ്ര​തീ​ക്ഷ​യും പ്ര​ത്യാ​ശ​യും പ​ക​ർ​ന്ന് എ​ല്ലാ​വ​രേ​യും ധൈ​ര്യ​പ്പെ​ടു​ത്ത​ണം.
എ​ല്ലാ​വ​ർ​ക്കും​വേ​ണ്ടി പ്രാ​ർ​ത്ഥി​ക്കു​ന്നു. ഈ ​കാ​ല​യ​ള​വി​ൽ പ​ര​സ്പ​രം സ​ഹാ​യി​ക്കാ​നും ശ്ര​മി​ക്ക​ണം. ആ​ല​പ്പു​ഴ രൂ​പ​താ സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ ഒ​രു സെ​ൻ​ട്ര​ൽ ടീ​മി​നു രൂ​പം കൊ​ടു​ത്തി​ട്ടു​ണ്ട്. എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും പ്രാ​ദേ​ശി​ക ഗ്രൂ​പ്പു​ക​ളും രൂ​പം കൊ​ണ്ടി​ട്ടു​ണ്ട്. വ്യ​ക്ത​മാ​യ പ്ലാ​നും പ​ദ്ധ​തി​യു​മി​ട്ട് സ​ർ​ക്കാ​രി​നോ​ടു ചേ​ർ​ന്ന് കൊ​റോ​ണാ ഭീ​ഷ​ണി​യെ നേ​രി​ടാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.