സാ​നി​റ്റൈ​സ​ർ നി​ർ​മാ​ണ രം​ഗ​ത്ത് ഹോം​കോ​യും
Thursday, March 26, 2020 10:23 PM IST
ആ​ല​പ്പു​ഴ: കൊ​റോ​ണ​യെ നേ​രി​ടാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കേ​ര​ള സ്റ്റേ​റ്റ് ഹോ​മി​യോ​പ്പ​തി​ക് കോ​ഓ​പ്പ​റേ​റ്റീ​വ് ഫ​ർ​മ​സി ലി​മി​റ്റ​ഡും (ഹോം​കോ) കൈ​കോ​ർ​ക്കു​ന്നു. കൊ​റോ​ണ വൈ​റ​സ് പ്ര​തി​രോ​ധ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സാ​നി​റ്റൈ​സ​ർ ഉ​ത്പാ​ദ​നം ഹോം​കോ ആ​രം​ഭി​ച്ചു.
100 എം​എ​ല്ലി​ന് 50 രൂ​പ​യും 200 എം​എ​ല്ലി​ന് 90 രൂ​പ നി​ര​ക്കി​ലാ​യി​രി​ക്കും ഇ​ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ക. ആ​ദ്യ ഘ​ട്ട​ത്തി​ൽ 25,000 ലി​റ്റ​ർ ഉ​ത്പാ​ദി​പ്പി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​ത്. ഹോം​കോ നി​ർ​മി​ച്ച സാ​നി​റ്റൈ​സ​റി​ന്‍റെ ഉ​ത്പ്പാ​ദ​നം ധ​ന​കാ​ര്യ ക​യ​ർ മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് നി​ർ​വ​ഹി​ച്ചു. ഹോം​കോ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഡോ.​പി.​ജോ​യ് ഉ​ൾ​പ്പെടെ​യു​ള്ള​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പാ​തി​ര​പ്പ​ള്ളി​യി​ലെ ഹോം​കോ ഒൗ​ട്ട് ലെ​റ്റി​ൽ നി​ന്ന് സാ​നി​റ്റൈ​സ​ർ വാ​ങ്ങാ​വു​ന്ന​തു​മാ​ണ്.