ജാ​ഗ്ര​ത​ക്കി​ടെ കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ൽ ബ​ജ​റ്റ് അ​വ​ത​ര​ണം
Thursday, March 26, 2020 10:24 PM IST
കാ​യം​കു​ളം : കോ​വി​ഡ്19 വ്യാ​പ​നം ത​ട​യാ​ൻ ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച് ക​ർ​ശ​ന ജാ​ഗ്ര​താ നി​ർ​ദേ​ശ​വും നി​രോ​ധ​നാ​ജ്ഞ​യും നി​ല​നി​ൽ​ക്കെ കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ൽ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത് പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യാ​ക്കി. ഇ​തി​നി​ട​യി​ൽ 44വാ​ർ​ഡു​ള്ള ന​ഗ​ര​സ​ഭ യി​ൽ ബ​ജ​റ്റ് ബു​ക്കി​ൽ ഉ​ള്ള​ത്
39 വാ​ർ​ഡു​ക​ളു​ടെ പ​ദ്ധ​തി വി​ഹി​ത​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ൾ മാ​ത്ര​മാ​ണെ​ന്ന് യു​ഡി​എ​ഫ് ആ​രോ​പി​ച്ചു . തു​ട​ർ​ന്ന് യു​ഡി​ഫ് അം​ഗ​ങ്ങ​ൾ ബ​ഹ​ളം വ​ച്ചു. പി​ന്നീ​ട് വാ​ക്കേ​റ്റ​വും ക​യ്യാ​ങ്ക​ളി​യു​മാ​യി. തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​വു​മാ​യി യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ ഇ​റ​ങ്ങി​പ്പോ​യി.
ബ​ജ​റ്റ് ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ ഗി​രി​ജ അ​വ​ത​രി​പ്പി​ച്ചു. മു​ൻ​ബാ​ക്കി ഉ​ൾ​പ്പെടെ 685199677 രൂ​പ വ​ര​വും 626179000 രൂ​പ ചെ​ല​വും 59020677 രൂ​പ നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.