ഉ​ച്ച​ഭ​ക്ഷ​ണം ന​ല്‍​കി ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ള്‍
Friday, March 27, 2020 10:23 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19 ന്‍റെ പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് ഭ​ക്ഷ​ണം എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ച ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ള്‍ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. ഇന്നലെ ജി​ല്ല​യി​ല്‍ 2713 പേ​ര്‍​ക്കാ​ണ് ഉ​ച്ച​ഭ​ക്ഷ​ണം ന​ല്‍​കി​യ​തെ​ന്ന് പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​ര്‍ പി.​എം. ഷ​ഫീ​ഖ് അ​റി​യി​ച്ചു. ഇ​തി​ല്‍ 260 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളും ഉ​ള്‍​പ്പെ​ടും.

ലോ​ക്ക് ഡൗ​ണ്‍ കാ​ര​ണം ജ​ന​ങ്ങ​ള്‍​ക്ക് ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ വ​രു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക​യാ​ണ് ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ന്‍റെ ല​ക്ഷ്യം. അ​താ​ത് ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കു​ടും​ബ​ശ്രീ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ള്‍ വ​ഴി ആ​വ​ശ്യ​ക്കാ​ര്‍​ക്കു ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യും. അ​ഗ​തി​ക​ള്‍, കി​ട​പ്പു രോ​ഗി​ക​ള്‍, ഭി​ക്ഷാ​ടക​ര്‍, നിർ​ധ​ന​ര്‍ എ​ന്നി​വ​ര്‍​ക്കു സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യും. പ്ര​ത്യേ​കം ന​ല്‍​കി​യി​ട്ടു​ള്ള ഫോ​ണ്‍ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട്ടാ​ല്‍ ഭ​ക്ഷ​ണം നേ​രി​ട്ട് വീ​ടി​ക​ളി​ല്‍ എ​ത്തി​ച്ചും ന​ല്‍​കും. സൗ​ജ​ന്യ ഭ​ക്ഷ​ണ​ത്തി​ന് അ​ര്‍​ഹ​രാ​യ​വ​രു​ടെ പ​ട്ടി​ക ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ത​ന്നെ ത​യാ​റാ​ക്കും.

ത​ദ്ദേ​ശ സ്ഥാ​പ​ന ത​ല​ത്തി​ല്‍ രൂ​പീ​ക​രി​ക്കു​ന്ന വോ​ള​ന്‍റി​യ​ര്‍​മാ​ര്‍ വ​ഴി​യാ​ണ് ഭ​ക്ഷ​ണം വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ചു ന​ല്‍​കു​ന്ന​ത്. ഇ​തി​നു​ള്ള ചെ​ല​വ് അ​താ​ത് ത​ദ്ദേ​ശ സ്ഥാ​പ​നം വ​ഹി​ക്കും. മേ​ല്‍​പ്പ​റ​ഞ്ഞ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടാ​ത്ത​വ​ര്‍​ക്ക് ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളി​ല്‍ ചെ​ന്ന് ഭ​ക്ഷ​ണം വാ​ങ്ങു​ന്ന​തി​ന് ഇ​രു​പ​ത് രൂ​പ​യും വീ​ട്ടി​ല്‍ എ​ത്തി​ച്ചു ന​ല്‍​കു​ന്ന​തി​ന് ഇ​രു​പ​ത്തി​യ​ഞ്ച് രൂ​പ​യു​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പ​ത്തു​രൂ​പ സ​ബ്‌​സി​ഡി ഉ​ള്‍​പ്പെ​ടെ​യാ​ണ് നി​ര​ക്ക്.

ഓ​രോ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും അ​വി​ടു​ത്തെ ആ​വ​ശ്യ​മ​നു​സ​രി​ച്ചാ​ണ് ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ള്‍ സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​ക​ളി​ല്‍ പ​ത്തു വാ​ര്‍​ഡി​ന് ഒ​രെ​ണ്ണം എ​ന്ന രി​തി​യി​ല്‍ ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളൊ​രു​ക്കും. കു​ടും​ബ​ശ്രീ​യു​ടെ സൂ​ക്ഷ്മ സം​രം​ഭ​ക യൂ​ണി​റ്റു​ക​ള്‍​ക്കാ​ണ് ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളു​ടെ ന​ട​ത്തി​പ്പ് ചു​മ​ത​ല.

കി​ച്ച​ണു​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍ മാ​സ്‌​കും കൈ​യു​റ​യും ധ​രി​ക്ക​ണം. ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ക​ള്‍ പാ​ലി​ക്ക​ണം. പാ​ച​ക​ത്തി​നു​പ​യോ​ഗി​ക്കു​ന്ന വെ​ള്ളം, മ​റ്റ് വസ്​തു​ക്ക​ള്‍ എ​ന്നി​വ​യു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്ക​ണം. ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്മാ​ര്‍, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​ര്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍, കു​ടും​ബ​ശ്രീ അം​ഗം സെ​ക്ര​ട്ട​റി, കി​ച്ച​ണ്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥ​ല​ത്തെ വാ​ര്‍​ഡം​ഗം, സി​ഡി​എ​സ്. ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍, ത​ദ്ദേ​ശ സ്ഥാ​പ​നം നി​ര്‍​ദേ​ശി​ക്കു​ന്ന സം​ഘ​ട​നാ പ്ര​തി​നി​ധി, സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന സ​മി​തി​യാ​ണ് ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ക. ആ​വ​ശ്യ ഭ​ക്ഷ​ണ വ​സ്തു​ക്ക​ള്‍ റേ​ഷ​ന്‍ ക​ട​യി​ല്‍ നി​ന്നും വാ​ങ്ങാം. പ​ല​വ്യ​ഞ്ജ​ന​ങ്ങ​ള്‍ സ​പ്ലൈ​ക്കോ സ്‌​റ്റോ​റു​ക​ളി​ല്‍ നി​ന്നും പ​ച്ച​ക്ക​റി​ക​ള്‍ ഹോ​ര്‍​ട്ടി​കോ​ര്‍​പ്, സം​ഘ​കൃ​ഷി ഗ്രൂ​പ്പു​ക​ള്‍, പ്രാ​ദേ​ശി​ക ക​ര്‍​ഷ​ക​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും വാ​ങ്ങാം.