ബ​ജ​റ്റ് ബ​ഹി​ഷ്ക​രി​ച്ചു
Friday, March 27, 2020 10:23 PM IST
മാ​വേ​ലി​ക്ക​ര: ന​ഗ​ര​സ​ഭ 2020-21 വാ​ർ​ഷി​ക ബ​ജ​റ്റ് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ച്ചു. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ 144 പ്ര​ഖ്യ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ബ​ജ​റ്റ് സ​മ്മേ​ള​നം ചേ​ർ​ന്ന​തി​ലും ക​ഴി​ഞ്ഞ 18 ന് ​കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രെ അ​പ​മാ​നി​ക്കു​ക​യും അ​ക്ര​മി​ക്കു​ക​യും ചെ​യ്ത​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ബ​ഹി​ഷ്ക​ര​ണം. യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളാ​യ കെ. ​ഗോ​പ​ൻ, ജി. ​കോ​ശി തു​ണ്ടു പ​റ​മ്പി​ൽ, കെ. ​കൃ​ഷ്ണ​കു​മാ​രി, എം. ​ര​മേ​ശ് കു​മാ​ർ, പ്ര​സ​ന്നാ ബാ​ബു, ജീ​മോ​ൾ ചെ​റി​യാ​ൻ എ​ന്നി​വ​രാ​ണ് ബ​ജ​റ്റ് ബ​ഹി​ഷ്ക​രി​ച്ച​ത്.
മാ​വേ​ലി​ക്ക​ര: ന​ഗ​ര​സ​ഭ​യു​ടെ 2020-21 ബ​ജ​റ്റ് ബി​ജെ​പി ബ​ഹി​ഷ്ക​രി​ച്ചു. ച​ർ​ച്ച​കൂ​ടാ​തെ ബ​ജ​റ്റ് പാ​സാ​ക്ക​ണ​മെ​ന്ന ചെ​യ​ർ​പേ​ഴ്സ​ൺ തീ​രു​മാ​ന​മെ​ടു​ത്തു. ക​ഴി​ഞ്ഞ 18 ന് ​കൗ​ൺ​സി​ൽ മ​ര്യാ​ദ ലം​ഘി​ച്ച യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തി​ല്ല, 144 നി​ല​നി​ൽ​ക്കെ മു​ൻ​ക​രു​ത​ൽ ഇ​ല്ലാ​തെ യോ​ഗം വി​ളി​ച്ചു.
പി​എം​എ​വൈ, ലൈ​ഫ് പ​ദ്ധ​തി​ക​ൾ​ക്കും ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന പ​ദ്ധ​തി​ക​ൾ​ക്കും ആ​വ​ശ്യ​ത്തി​ന് പ​ണം നീ​ക്കി​വ​ച്ചി​ല്ല എ​ന്നി​വ​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ബ​ജ​റ്റ് ബ​ഹി​ഷ്ക​രി​ച്ച​തെ​ന്നും യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ​ക്കു ഭൂ​രി​ക്ഷ​മു​ള്ള ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ത​യാ​റാ​ക്കി​യ ബ​ജ​റ്റി​ന്‍റെ അ​വ​ത​ര​ണ വേ​ള​യി​ൽ അ​വ​ർ വി​ട്ടു​നി​ന്ന​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വ​ഞ്ച​ന​യാ​ണെ​ന്നും ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​ക്കു വേ​ണ്ടി എ​സ്. രാ​ജേ​ഷ്, വി​ജ​യ​മ്മ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജ​യ​ശ്രീ അ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.