അനിശ്ചിതത്വത്തിനു വിരാമം: കൊ​യ്ത്തും സം​ഭ​ര​ണ​വും വേ​ഗ​ത്തി​ലാ​യി
Friday, March 27, 2020 10:25 PM IST
മ​ങ്കൊ​മ്പ് : കു​ട്ട​നാ​ട്ടി​ൽ നെ​ല്ലു​സം​ഭ​ര​ണം പു​ന​രാ​രം​ഭി​ച്ചു. ലോ​ക്ക് ഡൗ​ൺ പ​ശ്ചാ​ത്ത​ല​ത്തി​ൽ നേ​ര​ത്തെ നെ​ല്ലു​സം​ഭ​ര​ണം ഇ​ഴ​യു​ക​യും ബു​ധ​നാ​ഴ്ച മു​ത​ൽ നി​ല​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. ക​ർ​ഷ​ക​രു​ടെ മു​റ​വി​ളി​യെ​ത്തു​ട​ർ​ന്നു ആ​ല​പ്പു​ഴ ക​ള​ക്‌​ട​റ്റി​ൽ മ​ന്ത്രി​മാ​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ മു​ത​ൽ സം​ഭ​ര​ണം പു​ന​രാ​രം​ഭി​ച്ച​ത്. ചെ​റി​യ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം മി​ല്ലു​കാ​ർ വീ​ണ്ടും നെ​ല്ലെ​ടു​ക്കാ​നാ​രം​ഭി​ച്ചെ​ങ്കി​ലും പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ഇ​ന്ന​ലെ​യും പ​ഴ​യ സ്ഥി​തി തു​ട​ർ​ന്നു. കു​ട്ട​നാ​ട്ടി​ലെ ഏ​റ്റ​വും വി​സ്തൃ​തി​യു​ള്ള കൃ​ഷി​യി​ട​മാ​യ ഇ ​ബ്ലോ​ക്ക് ഇ​രു​പ​ത്തി​നാ​ലാ​യി​രം കാ​യ​ലി​ൽ ഇ​ന്ന​ലെ നെ​ല്ലു​സം​ഭ​ര​ണം പു​ന​രാ​രം​ഭി​ച്ചു.

ഇ​ന്ന​ലെ മാ​ത്രം ഇ​വി​ടെ​നി​ന്നും 30 ലോ​ഡ് നെ​ല്ല് സം​ഭ​രി​ച്ചു. ഇ​തോ​ടെ 140 ലോ​ഡോ​ളം നെ​ല്ലാ​ണ് ഇ​തു​വ​രെ ഇ​വി​ടെ​നി​ന്നും സം​ഭ​രി​ച്ചി​ട്ടു​ള്ള​ത്.

ഇ​വി​ടെ 72 ഓ​ളം യ​ന്ത്ര​ങ്ങ​ളാ​ണ് വി​ള​വെ​ടു​പ്പി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. നി​ല​വി​ലെ സ്ഥി​തി തു​ട​ർ​ന്നാ​ൽ ര​ണ്ടു ദി​വ​സ​ത്തി​ന​കം ഇ​വി​ടു​ത്തെ വി​ള​വെ​ടു​പ്പു പൂ​
ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്നാ​ണ് പാ​ട​ശേ​ഖ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്ന​ത്. നി​ല​വി​ൽ അ​ഞ്ചു മി​ല്ലു​ക​ളാ​ണ് ഇ​വി​ടെ നെ​ല്ലു സം​ഭ​ര​ണം ന​ട​ത്തു​ന്ന​ത്. മൂ​ന്നു മി​ല്ലു​കാ​രെ കൂ​ടി സ​പ്ലെ​കോ നെ​ല്ലു സം​ഭി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സം​ഭ​ര​ണം നി​ല​ച്ച ഐ ​ബ്ലോ​ക്കു മൂ​വാ​യി​ര​ത്തി അ​ഞ്ഞൂ​റു കാ​യ​ലി​ലും ഇ​ന്ന​ലെ മു​ത​ൽ നെ​ല്ലു​സം​ഭ​ര​ണം വീ​ണ്ടും തു​ട​ങ്ങി. 16 ലോ​ഡ് നെ​ല്ലാ​ണ് ഇ​ന്ന​ലെ ഇ​വി​ടെ നി​ന്നും വ​ള്ള​ത്തി​ൽ ക​യ​റ്റി അ​യ​ച്ച​ത്. ഇ​നി​യും 50 ലോ​ഡ് നെ​ല്ല് സം​ഭ​ര​ണം കാ​ത്തു​കി​ട​ക്കു​ക​യാ​ണ്.

നെ​ല്ലു​സം​ഭ​ര​ണം മു​ട​ങ്ങി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ​ക്കും ഇ​തോ​ടെ പ്ര​തീ​ക്ഷ കൈ​വ​ന്നി​രി​ക്കു​ക​യാ​ണ്. നീ​ലം​പേ​രൂ​ർ കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന ആ​ക്ക​ന​ടി പാ​ട​ശേ​ഖ​രത്തിലും, നെ​ടു​മു​ടി കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ കാ​വി​ൽ പു​ളി​ക്ക​ൽ​ക്കാ​വ് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും കെ​ട്ടി​ക്കി​ട​ക്കു​ന്ന നെ​ല്ല് ഇ​ന്നു തൂ​ക്കി​ത്തു​ട​ങ്ങു​മെ​ന്നാ​ണ് സ​പ്ലൈ​കോ അ​ധി​കൃ​ത​രി​ൽ നി​ന്നും പാ​ട​ശേ​ഖ​ര​സ​മി​തി​ക​ൾ​ക്കു ല​ഭി​ച്ചി​ട്ടു​ള്ള ഉ​റ​പ്പ്. എ​ന്നാ​ൽ പ​ര​മാ​വ​ധി ലോ​റി​ക​ളും വ​ള്ള​ങ്ങ​ളു​മെ​ത്തി​ച്ച് സം​ഭ​ര​ണം വേ​ഗ​ത്തി​ലാ​ക്കി​യി​ല്ലെ​ങ്കി​ൽ വി​ള​നാ​ശ​ത്തി​നു​ള്ള സാ​ധ്യ​ത​ക​ളേ​റെ​യാ​ണെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​ശ​ങ്ക​പ്പെ​ടു​ന്ന​ത്.

വി​ള​വെ​ടു​പ്പു ക​ഴി​ഞ്ഞ് 15 ദി​വ​സം വ​രെ​യാ​യ നെ​ല്ലാ​ണ് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. വേ​ന​ൽ​മ​ഴ ശ​ക്ത​മാ​യാ​ൽ ഇ​വ​യെ​ല്ലാം വെ​ള്ള​ത്തി​ൽ മു​ങ്ങി​ന​ശി​ക്കു​മെ​ന്നാ​ണ് മു​ൻ​കാ​ല അ​നു​ഭ​വ​ങ്ങ​ൾ ക​ർ​ഷ​ക​രെ ഓ​ർ​മി​പ്പി​ക്കു​ന്ന​ത്. ഇ​തു​വ​രെ 50,000 മെ​ട്രി​ക് ട​ണ്‍ നെ​ല്ലാ​ണ് കു​ട്ട​നാ​ട്ടി​ല്‍ നി​ന്നും സം​ഭ​രി​ച്ച​തെ​ന്ന് പാ​ഡി മാ​ര്‍​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ര്‍ എ​സ്. രാ​ജേ​ഷ് കു​മാ​ര്‍ അ​റി​യി​ച്ചു. വി​ള​വെ​ടു​പ്പും സം​ഭ​ര​ണ​വും അ​വ​ശ്യ​സേ​വ​ന​ങ്ങ​ളാ​യി തീ​രു​മാ​നി​ച്ച മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ക​ള​ക്‌​ട​റേ​റ്റി​ല്‍ മ​ന്ത്രി​മാ​രാ​യ ജി. ​സു​ധാ​ക​ര​ന്‍, പി. ​തി​ലോ​ത്ത​മ​ന്‍, വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ര്‍​ന്നി​രു​ന്നു. ഇ​തി​ന് ശേ​ഷ​മാ​ണ് നെ​ല്ല് സം​ഭ​ര​ണം ദ്രു​ത ഗ​തി​യി​ലാ​യ​ത്. വ്യ​ക്തി ശു​ചി​ത്വം, പ​ര​സ്പ​രം പാ​ലി​ക്കേ​ണ്ട അ​ക​ലം എ​ന്നി​വ സം​ബ​ന്ധി​ച്ച് പ്ര​ത്യേ​ക പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​ര​മാ​ണ് നെ​ല്ല് സം​ഭ​ര​ണം ന​ട​ക്കു​ന്ന​ത്.

ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​ത്. ‌ഡ്രൈ​വ​ര്‍​മാ​ര്‍, കൊ​യ്ത്ത് യ​ന്ത്രം ഓ​ടി​ക്കു​ന്ന​വ​ര്‍, റി​പ്പ​യ​ര്‍ തൊ​ഴി​ലാ​ളി​ക​ള്‍, ക​യ​റ്റി​റ​ക്ക് തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​ര്‍​ക്കെ​ല്ലാം പ്രോ​ട്ടോ​കോ​ള്‍ ബാ​ധ​ക​മാ​ണ്. നി​ല​വി​ല്‍ 200 ഓ​ളം യ​ന്ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് കൊ​യ്ത്ത് ന​ട​ക്കു​ന്ന​ത്. കു​ട്ട​നാ​ട്ടി​ലെ കാ​യ​ല്‍ നി​ല​ങ്ങ​ളാ​യ പു​ളി​ങ്കു​ന്ന്, നീ​ലം​പേ​രൂ​ര്‍, കൈ​ന​ക​രി, വെ​ളി​യ​നാ​ട്, മു​ട്ടാ​ര്‍, രാ​മ​ങ്ക​രി, ത​ക​ഴി, എ​ട​ത്വ, ത​ല​വ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​ല​വി​ല്‍ നെ​ല്ല് സം​ഭ​ര​ണം.

ത​ട​സ​ങ്ങ​ളെ​ല്ലാം നീ​ക്കി എ​ത്ര​യും വേ​ഗം കൊ​യ്ത്ത് പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് പാ​ഡി മാ​ര്‍​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ര്‍ എ​സ്. രാ​ജേ​ഷ് കു​മാ​ര്‍ അ​റി​യി​ച്ചു. മേ​യ് പ​കു​തി​യോ​ടെ നെ​ല്ല് സം​ഭ​ര​ണം പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. നെ​ല്ല് കൊ​ണ്ടു​പോ​കു​ന്ന ലോ​റി​ക​ളെ വ​ഴി​യി​ല്‍ ത​ട​യാ​തി​രി​ക്കാ​നു​ള്ള പ്ര​ത്യേ​ക നി​ര്‍​ദേ​ശ​വും പോ​ലീ​സി​നു ന​ല്‍​കി​യി​ട്ടു​ണ്ട്.