വിശപ്പിൽ വലഞ്ഞ് തെ​രു​വു​നാ​യ്ക്ക​ള്‍ : ആക്രമണം ഭയന്ന് നാ​ട്ടു​കാ​ർ
Tuesday, March 31, 2020 10:01 PM IST
ഹ​രി​പ്പാ​ട്: കോ​വി​ഡ് ബാ​ധ​യെ തു​ട​ര്‍​ന്ന് ലോ​ക്ക് ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി ക​ട​ക​ള്‍ അ​ട​ച്ചു​പൂ​ട്ടി​യ​തോ​ടെ തെ​രു​വു​നാ​യ്ക്ക​ള്‍ മു​ഴു​പ്പ​ട്ടി​ണി​യി​ലാ​യ​ത്‌ ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്നു. ഹോ​ട്ട​ലു​ക​ള്‍, അ​റ​വു​ശാ​ല​ക​ള്‍ എ​ന്നി​വ അ​ട​ച്ചു​പൂ​ട്ടി​യ​തോ​ടെ​യാ​ണ് ഇ​വ​യ്‍​ക്ക് തീ​റ്റ​യി​ല്ലാ​താ​യ​ത്. ഇ​വി​ടെ നി​ന്നും തെ​രു​വോ​ര​ങ്ങ​ളി​ലേ​ക്കു ത​ള്ളു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ നാ​യ്ക്ക​ളു​ടെ ഇ​ഷ്‌​ട​ഭോ​ജ്യ​മാ​യി​രു​ന്നു. തെ​രു​വ് നാ​യ്ക്ക​ള്‍​ക്ക് ഭ​ക്ഷ​ണം കി​ട്ടാ​താ​കു​ന്ന​തോ​ടെ അ​ക്ര​മാ​സ്ക​ത​രാ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ.

ഇ​വ​യ്ക്കു ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​തി​ന് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കി സം​ര​ക്ഷി​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം. എ​ന്നാ​ല്‍ പ​ല​യി​ട​ത്തും ഇ​ത് പ്രാ​വ​ർ​ത്തി​ക​മാ​യി​ട്ടി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ഭ​ക്ഷ​ണം കി​ട്ടാ​തെ വ​രു​ന്ന​തോ​ടെ അ​ക്ര​മാ​സ​ക്ത​മാ​കു​ക​യാ​ണി​വ. ഇ​തോ​ടെ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രും ഇ​രു​ച​ക്ര​വാ​ഹ​ന​ക്കാ​രും ഭീ​തി​യി​ലാ​ണ്.

രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ് ഇ​വ​യു​ടെ അ​ക്ര​മം കു​ടു​ത​ലാ​യി ഉ​ണ്ടാ​കു​ന്ന​ത്. അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ഹോ​ട്ട​ലു​ക​ള്‍, മ​റ്റ് ഭ​ക്ഷ​ണ​ശാ​ല​ക​ള്‍, ക​ല്യാ​ണ​മ​ണ്ഡ​പ​ങ്ങ​ള്‍, കോ​ട​തി​വ​രാ​ന്ത​ക​ള്‍, സ്കൂ​ളു​ക​ള്‍, ആ​ശു​പ​ത്രി​പ​രി​സ​രം, ക​ട​ക​ളു​ടെ വ​രാ​ന്ത​ക​ള്‍, സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളു​ടെ പ്ര​ധാ​ന​ക​വാ​ട​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ‌ത​മ്പ​ടി​ക്കു​ന്ന​ത്.

ഇ​വ​യു​ടെ ക​ടി​യേ​റ്റു മ​ര​ണ​ങ്ങ​ള്‍​വ​രെ സം​ഭ​വി​ച്ചി​ട്ടു​ണ്ടി​വി​ടെ.​ ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​രും നി​ര​വ​ധി​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തു​ക​ള്‍ തോ​റും സ​മൂ​ഹ അ​ടു​ക്ക​ള​ക​ള്‍ ന​ട​ത്തി ന​മ്മ​ള്‍ ആ​വ​ശ്യ​ത്തി​ന് ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ള്‍ അ​തി​ന്‍റെ അ​വ​ശി​ഷ്‌​ട​ങ്ങ​ളെ​ങ്കി​ലും തെ​രു​വ് നാ​യ്ക്ക​ള്‍​ക്ക് ന​ല്‍​കാ​നു​ള്ള മ​ന​സു കാ​ട്ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.