സു​ഹൃ​ത്തി​നെ വെ​ട്ടി​യ കേ​സി​ൽ ര​ണ്ടു പ്ര​തി​ക​ൾ പി​ടി​യി​ൽ
Thursday, April 2, 2020 10:11 PM IST
കാ​യം​കു​ളം : സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ലു​ള്ള വാ​ക്കുത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​യും സു​ഹൃ​ത്തു​മാ​യി​രു​ന്ന ക​റ്റാ​നം കു​ഴി​ക്കാ​ല​ത്ത​റ​യി​ൽ അ​നി​ലി (45) നെ ​വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ പോ​യ ര​ണ്ടു പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​റ്റാ​നം പ്ര​ണ​വ് ഭ​വ​ന​ത്തി​ൽ പ്ര​വീ​ൺ (18), ക​റ്റാ​നം ഷൈ​ൻ ഭ​വ​ന​ത്തി​ൽ ഷൈ​ൻ (34) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
പ്ര​വീ​ണി​നെ കാ​യം​കു​ളം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ഷൈ​നെ ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.
സം​ഭ​വ​ത്തി​ൽ മു​ഖ്യ പ്ര​തി​യാ​യ പ്ര​വീ​ണി​ന്‍റെ സ​ഹോ​ദ​ര​ൻ അ​നി​യ​ൻ കു​ഞ്ഞ് (22) ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വ​ള്ളി​കു​ന്നം എ​സ്എ​ച്ച്ഒ ഗോ​പ​കു​മാ​ർ, എ​സ്ഐ സു​നു​മോ​ൻ എ​ന്നി​വ​ര​ങ്ങി​യ സം​ഘ​മാ​ണ് ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ മാ​സം 24 ന് ​ക​റ്റാ​നം നാ​മ്പു​കു​ള​ങ്ങ​ര ജം​ഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.