കോ​വി​ഡ് 19: ര​ണ്ടു​പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി
Friday, April 3, 2020 10:12 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19 രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ര​ണ്ടു​പേ​രെ ഒ​ഴി​വാ​ക്കി. അ​തേ​സ​മ​യം നാ​ലു​പേ​രെ ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. 12 പേ​രാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ഹ​രി​പ്പാ​ട്, കാ​യം​കു​ളം ആ​ശു​പ​ത്രി​ക​ളി​ലു​മാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്.
7378 പേ​രാ​ണ് ജി​ല്ല​യി​ൽ ഇ​തു​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 266 പേ​രെ ഇ​ന്ന​ലെ മാ​ത്രം വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​നു നി​ർ​ദേ​ശി​ച്ചു. ഇ​ന്ന​ലെ ഫ​ലം വ​ന്ന 11 സാ​ന്പി​ളു​ക​ൾ നെ​ഗ​റ്റീ​വ് ആ​ണ്. പ​ത്ത് സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. 21 എ​ണ്ണ​ത്തി​ന്‍റെ​യാ​ണ് ഫ​ലം വ​രാ​നു​ള്ള​ത്.
138 പേ​ർ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ വി​ളി​ച്ചു.1259 പേ​ർ ടെ​ലി ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ സം​വി​ധാ​നം വ​ഴി​യും ബ​ന്ധ​പ്പെ​ട്ടു. നി​രീ​ക്ഷ​ണ​സം​ഘ​ങ്ങ​ൾ 48070 വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു.