പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ മ​ത്സ്യ വി​ള​വെ​ടു​പ്പ് 30 വ​രെ നീ​ട്ടി
Friday, April 3, 2020 10:12 PM IST
ആ​ല​പ്പു​ഴ: പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ മ​ത്സ്യ വി​ള​വെ​ടു​പ്പ് ഏ​പ്രി​ൽ 30 വ​രെ നീ​ട്ടി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. നേ​ര​ത്തെ മാ​ർ​ച്ച് 31 ആ​യി​രു​ന്നു മ​ത്സ്യ ക​ർ​ഷ​ക​ർ​ക്ക് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ മ​ത്സ്യ വി​ള​വെ​ടു​പ്പ് എ​ടു​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. ഏ​പ്രി​ൽ 30 വ​രെ വി​ള​വെ​ടു​പ്പ് തീ​യ​തി നീ​ട്ടി​യ​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നി​ന്ന് മ​ത്സ്യം പി​ടി​ക്കു​ന്ന​ത് അ​നു​വ​ദ​നീ​യ​മ​ല്ലെ​ന്ന് ജി​ല്ലാ ക​ല​ക്ട​ർ പ​റ​ഞ്ഞു.
ലോ​ക്ക് ഡൗ​ണും സി​ആ​ർ​പി​സി 144 പ്ര​കാ​ര​മു​ള്ള നി​രോ​ധ​നാ​ജ്ഞ​യും നി​ല​നി​ല്ക്കു​ന്ന​തി​നാ​ൽ വി​ള​വെ​ടു​പ്പി​നാ​യി ആ​ളു​ക​ൾ ഒ​ത്തു​കൂ​ട​രു​തെ​ന്നും നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് ഒ​ത്തു ചേ​രു​ന്ന​വ​ർ നി​യ​മ ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.