മ​രു​ന്നു​ക​ൾ എ​ത്തി​ച്ചു ന​ല്കി ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ടീം
Friday, April 3, 2020 10:12 PM IST
മാ​വേ​ലി​ക്ക​ര: മ​രു​ന്നി​ല്ലാ​തെ കൊ​റോ​ണ ക​ണ്‍​ട്രോ​ൾ റൂ​മി​നെ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് മ​രു​ന്നു​ക​ൾ എ​ത്തി​ച്ചു​ന​ല്കി ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ​ടീം. മാ​വേ​ലി​ക്ക​ര​യി​ലും പു​ന്ന​പ്ര​യി​ലും ഇ​വ​ർ അ​വ​ശ്യ​ക്കാ​ർ​ക്ക് ഇ​ൻ​സു​ലി​നും മ​റ്റു​മ​രു​ന്നു​ക​ളും എ​ത്തി​ച്ചു​ന​ല്കി​യ​ത്.
ഗൃ​ഹ​നാ​ഥ​ന് ഫ​യ​ർ​ഫോ​ഴ്സ് മ​രു​ന്ന് എ​ത്തി​ച്ചു ന​ൽ​കി. ത​ഴ​ക്ക​ര മാ​ങ്കാം​കു​ഴി ചി​റ​യി​ൽ കി​ഴ​ക്ക​തി​ൽ ഉ​ത്ത​മ​നാ​ണ് മാ​വേ​ലി​ക്ക​ര ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ടീം ​ഇ​ൻ​സു​ലി​ൻ എ​ത്തി​ച്ച് ന​ൽ​കി​യ​ത്. ആ​വ​ശ്യ​മാ​യ ഇ​ൻ​സു​ലി​ൻ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ത്ത​മ​ൻ കൊ​റോ​ണ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ(101) ൽ ​ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ കൊ​റോ​ണ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ നി​ന്നും മാ​വേ​ലി​ക്ക​ര ഫ​യ​ർ​ഫോ​ഴ്സ് ഓ​ഫീ​സി​ലേ​ക്ക് വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഫ​യ​ർ​ഫോ​ഴ്സ് ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​രു​ന്നു ശേ​ഖ​രി​ക്കു​ക​യും വീ​ട്ടി​ൽ എ​ത്തി​ച്ചു ന​ൽ​കു​ക​യു​മാ​യി​രു​ന്നു. മാ​വേ​ലി​ക്ക​ര സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​സ്. താ​ഹ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ ശ്രീ​ജി​ത്ത്, ഷി​ജു എ​ന്നി​വ​രാ​ണ് മ​രു​ന്ന് എ​ത്തി​ച്ചു​ന​ൽ​കി​യ​ത്.
അ​ന്പ​ല​പ്പു​ഴ: വീ​ട്ട​മ്മ​ക്ക് ഫ​യ​ർ​ഫോ​ഴ്സ് മ​രു​ന്ന് എ​ത്തി​ച്ചു ന​ൽ​കി. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് തെ​ക്കേ​പ്പ​ര​പ്പി​ൽ പു​രു​ഷ​ന്‍റെ ഭാ​ര്യ ഉ​ഷ (50)ക്കാ​ണ് ഫ​യ​ർ​ഫോ​ഴ്സ് തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും മ​രു​ന്ന് എ​ത്തി​ച്ചു ന​ൽ​കി​യ​ത്. 10 വ​ർ​ഷ​മാ​യി തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ഉ​ഷ​ക്ക് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ്ഥി​ര​മാ​യി ക​ഴി​ക്കു​ന്ന മ​രു​ന്ന് തീ​ർ​ന്ന​ത്. നി​ർ​ധ​ന​യാ​യ ഉ​ഷ മ​രു​ന്നി​ന്‍റെ വി​ല​യാ​യ 725 രൂ​പ സ്വ​രു​ക്കൂ​ട്ടി​യെ​ങ്കി​ലും തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ത്രം കി​ട്ടു​ന്ന മ​രു​ന്ന് വാ​ങ്ങാ​ൻ മാ​ർ​ഗ​മി​ല്ലാ​താ​യി. വി​വ​ര​മ​റി​ഞ്ഞ ഉ​ഷ​യു​ടെ അ​യ​ൽ​വാ​സി കൂ​ടി​യാ​യ സി​പി​എം ഏ​രി​യ ക​മ്മി​റ്റി​യം​ഗം വി.​കെ. ബൈ​ജു യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ആ​ർ. മി​ഥു​ൻ​ഷാ, അ​ഡ്വ. ര​ണ്‍​ദീ​ഷ് എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ട്ടു. ഇ​വ​രു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 6.45ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ ഫ​യ​ർ​ഫോ​ഴ്സി​ൽ നി​ന്നും ജി.​എ​ൽ. പ്ര​ശാ​ന്ത്, എ​സ്. സ​ന്തോ​ഷ് എ​ന്നി​വ​ർ മ​രു​ന്നു​മാ​യി തി​രി​ച്ച​ത്. രാ​വി​ലെ ഒ​ന്പ​തോ​ടെ പു​ന്ന​പ്ര​യി​ലെ ഉ​ഷ​യു​ടെ വീ​ട്ടി​ൽ മ​രു​ന്ന് എ​ത്തി​ച്ചു. ആ​ല​പ്പു​ഴ​യി​ലെ ഫ​യ​ർ ഓ​ഫീ​സ​ർ കെ.​ആ​ർ. അ​ഭി​ലാ​ഷ് മ​രു​ന്ന് ഉ​ഷ​ക്കു കൈ​മാ​റി. തു​ട​ർ​ന്ന് വി.​കെ ബൈ​ജു​വി​ന്‍റെ ഗൂ​ഗി​ൾ പേ ​അ​ക്കൗ​ണ്ട് വ​ഴി മ​രു​ന്നി​ന്‍റെ വി​ല​യും കൈ​മാ​റി. കാ​സ​ർ​ഗോ​ഡു വ​രെ​യു​ള്ള 14 ജി​ല്ല​ക​ളി​ലു​മാ​യി 18 ഓ​ളം പേ​ർ​ക്ക് ഇ​ത്ത​ര​ത്തി​ൽ എ​ത്തി​ക്കാ​നു​ള്ള മ​രു​ന്നു മാ​യാ​ണ് ഫ​യ​ർ ഫോ​ഴ്സ് സം​ഘം തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് യാ​ത്ര തി​രി​ച്ച​തെ​ന്ന് കെ.​ആ​ർ. അ​ഭി​ലാ​ഷ് പ​റ​ഞ്ഞു.