ഇന്നലെ രജിസ്റ്റർ ചെയ്തത് 135 കേസുകൾ
Friday, April 3, 2020 10:12 PM IST
ആ​ല​പ്പു​ഴ: ലോ​ക്ക് ഡൗ​ണ്‍ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലു​വ​രെ 135 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 84 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. 140 പേ​രെ​യും അ​റ​സ്റ്റു ചെ​യ്തു.
കൊ​റോ​ണ വൈ​റ​സ് ബാ​ധ വ്യാ​പ​നം ത​ട​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​സ്ഥാ​ന സ​ർ​ക്കാ​രും കേ​ര​ളാ​പോ​ലീ​സും ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ട്ടി​മ​റി​ക്കു​ന്ന​വി​ധ​ത്തി​ൽ ഉൗ​ഹാ​പോ​ഹ​ങ്ങ​ളും അ​തി​ശ​യോ​ക്തി ക​ല​ർ​ന്ന വി​ധ​ത്തി​ലു​ള്ള​തു​മാ​യ തെ​റ്റാ​യ​തും വ്യാ​ജ​വും ആ​യ വി​വി​ധ ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ൾ സ​മൂ​ഹ മാീ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന​താ​യും, അ​തോ​ടൊ​പ്പം പൊ​തു​ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള വി​വി​ധ​ങ്ങ​ളാ​യ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന​താ​യും ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ള്ള​തി​നാ​ൽ ജി​ല്ല​യി​ൽ ഇ​പ്ര​കാ​രം പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ 2020 ലെ ​കേ​ര​ള പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ പ്ര​കാ​രം നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു പൊ​തു​ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന കാ​ര്യ​ങ്ങ​ൾ ആ​യ​വ​യു​ടെ സ്ക്രീ​ൻ ഷോ​ട്ടും ഫോ​ർ​വേ​ഡ് ചെ​യ്ത​വ​രു​ടെ മൊ​ബൈ​ൽ ന​ന്പ​റും സ​ഹി​തം ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഒൗ​ദ്യോ​ഗി​ക ഈ​മെ​യി​ലി​ലേ​ക്കോ, ജി​ല്ലാ സൈ​ബ​ർ സെ​ല്ലി​ലെ ഇ​മെ​യി​ലി​ലേ​ക്കോ, ജി​ല്ലാ പോ​ലീ​സ് കോ​വി​ഡ് കോ​ണ്‍​ട്രോ​ൾ​റൂ​മി​ലെ വാ​ട്സ് ആ​പ്പ് ന​ന്പ​റി​ലേ​ക്കോ അ​യ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.