ആ​ശ്വാ​സ ധ​ന​സ​ഹാ​യം നല്കും
Saturday, April 4, 2020 10:22 PM IST
ആ​ല​പ്പു​ഴ : കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ലോ​ക് ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത അ​നു​ഭ​വി​ക്കു​ന്ന കേ​ര​ള ഷോ​പ്സ് ആ​ൻ​ഡ് കൊ​മേ​ഴ്സ്യ​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ്സ് തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ സ​ജീ​വ അം​ഗ​ങ്ങ​ളാ​യ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ സ്വ​യം തൊ​ഴി​ൽ സം​രം​ഭ​ക​ർ​ക്കും, ആ​ശു​പ​ത്രി, മെ​ഡി​ക്ക​ൽ സ്റ്റോ​ർ, മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി, പെ​ട്രോ​ൾ​പ​മ്പ്, ഗ്യാ​സ് ഏ​ജ​ൻ​സി എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലെ കോ​വി​ഡ് കാ​ല​യ​ള​വി​ൽ ജോ​ലി ചെ​യ്തു​വ​രു​ന്ന ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ൾ​ക്കും ആ​യി​രം രൂ​പ​വീ​തം ആ​ശ്വാ​സ ധ​ന​സ​ഹാ​യം ന​ൽ​കും.

ക്ഷേ​മ​നി​ധി​യു​ടെ സ​ജീ​വ അം​ഗ​ങ്ങ​ൾ ആ​രെ​ങ്കി​ലും കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രാ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്ക് 10,000 രൂ​പ​യും ഐ​സൊ​ലേ​ഷ​നി​ൽ ആ​ശു​പ​ത്രി​യി​ലോ വീ​ട്ടി​ലോ ക​ഴി​യു​ന്ന​വ​ർ​ക്ക് 5,000 രൂ​പ​യും മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ൽ​കും. അ​ർ​ഹ​രാ​യ​വ​ർ വെ​ള്ള​പേ​പ്പ​റി​ൽ അ​പേ​ക്ഷ ത​യാ​റാ​ക്കി അം​ഗ​ത്വ ന​മ്പ​ർ/ ക്ഷേ​മ​നി​ധി ഐ​ഡി കാ​ർ​ഡ് പ​ക​ർ​പ്പ്, ആ​ധാ​ർ ന​മ്പ​ർ, ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​ർ, ബ്രാ​ഞ്ച് ഐ​എ​ഫ്എ​സ് കോ​ഡ്, പാ​സ്ബു​ക്കി​ന്‍റെ പ​ക​ർ​പ്പ്, ഫോ​ൺ ന​മ്പ​ർ എ​ന്നി​വ സ​ഹി​തം താ​ഴെ കൊ​ടു​ത്തി​ട്ടു​ള്ള ഇ-​മെ​യി​ൽ ഐ​ഡി​യി​ലോ വാ​ട്സ്ആ​പ് ന​മ്പ​റി​ലോ 30ന​കം ന​ൽ​ക​ണം. ഇ​മെ​യി​ൽ- [email protected] gmail.com. വാ​ട്സ്ആ​പ് ന​മ്പ​ർ8089887243, 9447597074, 99465 65088.