കാ​സ​ർ​കോ​ഡേ​ക്ക് പു​റ​പ്പെ​ട്ട മെ​ഡി​ക്ക​ൽ സം​ഘം സ​ഞ്ച​രി​ച്ച ലോ​ഫ്ളോ​ർ ബ​സ് കേ​ടാ​യി
Sunday, April 5, 2020 9:35 PM IST
ഹ​രി​പ്പാ​ട്: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും കാ​സ​ർ​കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട മെ​ഡി​ക്ക​ൽ സം​ഘം സ​ഞ്ച​രി​ച്ച ലോ​ഫ്ലോ​ർ എ​സി ബ​സ് ത​ക​രാ​റി​ലാ​യി ഒ​രു മ​ണി​ക്കൂ​റോ​ളം യാ​ത്ര ത​ട​സ​പ്പെ​ട്ടു.
ഇ​ന്ന​ലെ രാ​വി​ലെ 11 മ​ണി​യോ​ടെ ഹ​രി​പ്പാ​ട് വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള സം​ഘം ഫ്ര​ഷ് ആ​കാ​നാ​യി ഹ​രി​പ്പാ​ട്ട് ബ​സ് നി​ർ​ത്തി​യി​രു​ന്നു. ശേ​ഷം വീ​ണ്ടും യാ​ത്ര തു​ട​രാ​നാ​യി സ്റ്റാ​ര്‍​ട്ടാ​ക്കി​യ​പ്പോ​ഴാ​ണ്
ത​ക​രാ​ർ മ​ന​സി​ലാ​യ​ത്. കേ​ടാ​യ ബാ​റ്റ​റി ഹ​രി​പ്പാ​ട് ഡി​പ്പോ​യി​ൽ നി​ന്നും മാ​റ്റി. ഒ​രു മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണു 25 പേ​രോ​ളം അ​ട​ങ്ങു​ന്ന മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന് യാ​ത്ര തു​ട​രാ​നാ​യ​ത്.
കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ കോ​വി​ഡ് 19 ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്നും 25 അം​ഗ സം​ഘം ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് യാ​ത്ര തി​രി​ച്ച​ത്. ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​എ​സ്.​എ​സ് സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 10 ഡോ​ക്ട​ർ​മാ​രും 10 ന​ഴ്‌​സു​മാ​രും അ​ഞ്ച് ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​രു​മാ​ണ് ചി​കി​ത്സാ സം​ഘ​ത്തി​ലു​ള്ള​ത്. ഹ​രി​പ്പാ​ട്ടെ കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍, എ​മ​ര്‍​ജ​ന്‍​സി റ​സ്ക്യൂ ടീം​പ്ര​വ​ര്‍​ത്ത​ക​ർ, ആം​ബു​ല​ന്‍​സ് ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ബ​സി​ന്‍റെ കേ​ടു​പാ​ടു​ക​ള്‍ തീ​ര്‍​ത്ത​ത്.