ക്വാ​റ​ന്‍റൈൻ ലം​ഘനത്തിനെതിരേ ക​ർ​ശ​ന ന​ട​പ​ടിയെടുക്കുമെന്ന് അധികൃതർ
Sunday, April 5, 2020 9:35 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ക്വാ​റ​ന്‍റൈൻ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി​ക​ളു​മാ​യി ജി​ല്ലാ​ഭ​ര​ണ​കൂ​ടം. ഇ​വ​രെ അ​റ​സ്റ്റു ചെ​യ്ത് ഐ​സൊ​ലേ​ഷ​നി​ലേ​ക്ക് മാ​റ്റാ​ൻ ജി​ല്ലാ ക​ള​ക്ട​ർ എം. ​അ​ഞ്ജ​ന നി​ർ​ദേ​ശം ന​ല്കി. നി​ർ​ദേശ​ങ്ങ​ളെ മ​റി​ക​ട​ന്നാൽ ഇ​വ​ർ​ക്കെ​തി​രേ എ​തി​രെ പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ പ്ര​കാ​രം കേ​സെ​ടു​ക്കും. 10,000 രൂ​പ പി​ഴ​യോ ര​ണ്ടു വ​ർ​ഷം വ​രെ ത​ട​വോ അ​ല്ലെ​ങ്കി​ൽ ര​ണ്ടും കൂ​ടി​യോ ചു​മ​ത്താം. ലം​ഘി​ക്കു​ന്ന​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ശേ​ഷം, ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഉ​പ​ദേ​ശ​ത്തി​ന​നു​സ​രി​ച്ച് കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലേ​ക്കോ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ലേ​ക്കോ മാ​റ്റും. നി​സാ​മു​ദ്ദീ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്ക​ടു​ത്ത് വീ​ടു​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ലു​ള്ള​വ​രു​ടെ ആ​രോ​ഗ്യ​സ്ഥി​തി കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യി നി​രീ​ക്ഷി​ക്കാ​നും ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​പ​ടി​യെ​ടു​ത്തു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നി​സാ​മു​ദ്ദീ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു തി​രി​ച്ചെ​ത്തി​യ, വീ​ടു​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന എ​ട്ടു​പേ​രെ ആ​ല​പ്പു​ഴ റെ​യ്ബാ​നി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി.