ഓ​ശാ​ന തി​രു​നാ​ളോ​ടെ വി​ശു​ദ്ധ​വാ​ര​ത്തി​ന് തു​ട​ക്കം
Sunday, April 5, 2020 9:37 PM IST
ചേ​ർ​ത്ത​ല: കൊ​റോ​ണ വൈ​റ​സ് ഏ​ൽ​പ്പി​ച്ച ക​ന​ത്ത ആ​ഘാ​ത​ത്തി​ലും ഓ​ശാ​ന തി​രു​നാ​ളോ​ടെ വി​ശു​ദ്ധ​വാ​ര​ത്തി​ന് തു​ട​ക്ക​മാ​യി. തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ത​ങ്കി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ വി​ശ്വാ​സി​ക​ളു​ടെ​യും തീ​ർ​ഥാ​ട​ക​രു​ടെ​യും അ​സാ​ന്നി​ധ്യ​ത്തി​ൽ വൈ​ദി​ക​ർ മാ​ത്രം ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. വി​കാ​രി ഫാ. ​ടോ​മി പ​നയ്​ക്ക​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വഹി​ച്ചു. ഫൊ​റോ​നാ​യു​ടെ കീ​ഴി​ലു​ള്ള 47 ഫാ​മി​ലി യൂ​ണി​റ്റ് ക​ണ്‍​വീ​ന​ർ​മാ​ർ ഓ​രോ വീ​ടു​ക​ൾ​ക്കും ആ​വ​ശ്യ​മു​ള്ള കു​രു​ത്തോ​ല​ക​ൾ കെ​ട്ടാ​യി​ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം പ​ള്ളി​യി​ൽ കൊ​ണ്ടു​വ​ന്ന് അ​ൾ​ത്താ​ര​യ്ക്കു മു​ന്നി​ൽ വ​ച്ചി​രുന്നു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ച്ച ഓ​ശാ​ന തി​രു​നാ​ൾ ദി​വ്യ​ബ​ലി മ​ധ്യേ കു​രു​ത്തോ​ല​ക​ൾ വെ​ഞ്ച​രി​ച്ചു. വി​ശ്വാ​സി​ക​ൾ സ്വ​ഭ​വ​ന​ങ്ങ​ളി​ലി​രു​ന്നു കൊ​ണ്ട് ത​ൽ​സ​മ​യം ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്തു. ജ​ന​ജീ​വി​തം സാ​ധാ​ര​ണ രീ​തി​യി​ൽ ആ​യ​തി​ന് ശേ​ഷം വെ​ഞ്ച​രി​ച്ച കു​രു​ത്തോ​ല​ക​ൾ 47 കു​ടും​ബ യൂ​ണി​റ്റു ക​ണ്‍​വീ​ന​ർ​മാ​ർ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു കൊ​ടു​ക്കും. സ​ർ​ക്കാ​രി​ന്‍റെ​യും സ​ഭാ​ധി​കാ​രി​ക​ളു​ടെ​യും നി​ർ​ദേ​ശ​ങ്ങ​ള​നു​സ​രി​ച്ചാ​ണ് പ​ള്ളി​യി​ൽ വൈ​ദി​ക​ർ മാ​ത്രം ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ന്ന​ത്. ബു​ധ​ൻ വൈ​കു​ന്നേ​രം ഏ​ഴി​ന് ശു​ശ്രൂ​ഷ, പൊ​തു കു​ന്പ​സാ​രം. പെ​സ​ഹ വ്യാ​ഴം വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​വ​ത്താ​ഴ ദി​വ്യ​ബ​ലി, ദുഃ​ഖ​വെ​ള്ളി വൈ​കു​ന്നേ​രം മൂ​ന്നി​ന് പീ​ഡാ​നു​ഭ​വ അ​നു​സ്മ​ര​ണ ശു​ശ്രൂ​ഷ, ഈ​സ്റ്റ​ർ ഞാ​യ​ർ രാ​വി​ലെ 7.30 ന് ​ദി​വ്യ​ബ​ലി എ​ന്നി​വ ന​ട​ക്കും.

എ​ല്ലാ ച​ട​ങ്ങു​ക​ളു​ടെ​യും ത​ൽ​സ​മ​യ സം​പ്രേ​ഷണം ഓ​ണ്‍​ലൈ​നാ​യും പ്രാ​ദേ​ശി​ക കേ​ബി​ൾ ചാ​ന​ൽ വ​ഴി​യാ​യും ല​ഭി​ക്കും. ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും വി​ശ്വാ​സി​ക​ൾ വി​ശു​ദ്ധ ആ​ഴ്ച​യി​ൽ ആ​ത്മീ​യ അ​രു​പി​ക്കൊ​ത്ത വി​ധം സ്വ​ഭ​വ​ന​ങ്ങ​ളി​ൽ ക​ഴി​യ​ണ​മെ​ന്ന് വി​കാ​രി അ​റി​യി​ച്ചു.​ വി​ശു​ദ്ധ​വാ​ര ച​ട​ങ്ങു​ക​ൾ​ക്ക് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു​കൊ​ണ്ട് വി​കാ​രി ഫാ. ​ടോ​മി പ​ന​യ്ക്ക​ൽ, ഫാ.​ ലി​നീ​ഷ് അ​റ​യ്ക്ക​ൽ, ഫാ.​ ജോ​യി​സ് ചെ​റി​യ ത​യ്യി​ൽ, ഫാ.​ ലി​നേ​ഷ് കാ​ളി പ​റ​ന്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.