പ​രി​ശോ​ധ​ന​ക​ള്‍ ശ​ക്ത​മാ​ക്കി സേഫ് കേരള
Monday, April 6, 2020 10:24 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ ലോ​ക്ക് ഡൗ​ണ്‍ ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പി​ടി​കൂ​ടാ​ന്‍ പ​രി​ശോ​ധ​ന​ക​ള്‍ ശ​ക്ത​മാ​ക്കി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ സേ​ഫ് കേ​ര​ളാ വി​ഭാ​ഗം. ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ന്ന​ത്.

അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്ക​ല്ലാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​രോ​ട് ആ​ദ്യം കാ​ര്യം പ​റ​ഞ്ഞ് മ​ന​സി​ലാ​ക്കു​ക​യും വീ​ണ്ടും ഈ ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ചാ​ല്‍ ന​ട​പ​ടി​യെ​ടു​ക്കു​ക​യും ചെ​യ്യും. തു​ട​ര്‍​ച്ച​യാ​യി നി​രോ​ധ​നാ​ജ്ഞ ലം​ഘി​ക്കു​ന്ന​വ​രു​ടെ വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത് ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള​ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

ലോ​ക്ക് ഡൗ​ണ്‍ ലം​ഘി​ച്ച് നി​ര​ത്തു​ക​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ സ​ജീ​വ​മാ​കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യ​ത്. പ​രി​ശോ​ധ​ന​ക​ള്‍​ക്ക് അ​സി. മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്‌​ട​ര്‍​മാ​രാ​യ ദീ​പ​ക്, സോ​ണി ജോ​ണ്‍, വി​നീ​ത്, ശ്രീ​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. റോ​ഡി​ല്‍ വാ​ഹ​ന​വു​മാ​യി അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്ക് ഇ​റ​ങ്ങു​ന്ന​വ​ര്‍ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളാ​യ ഹെ​ല്‍​മ​റ്റും സീ​റ്റ് ബ​ല്‍​റ്റും ധ​രി​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കു​മെ​ന്നും എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ആ​ര്‍​ടി​ഒ കെ. ​ബി​ജു​മോ​ന്‍ അ​റി​യി​ച്ചു.