പൂ​ങ്കാ​വ് പ​ള്ളി​യി​ൽ വി​ശു​ദ്ധ​വാ​ര ശു​ശ്രൂ​ഷ​ക​ൾ
Wednesday, April 8, 2020 10:24 PM IST
ആ​ല​പ്പു​ഴ: പൂ​ങ്കാ​വ് പ​ള്ളി​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് വി​ശു​ദ്ധ​വാ​ര ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​നു റ​വ. ഡോ. ​ജോ​സി ക​ണ്ട​നാ​ട്ടു​ത​റ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​വ​ത്താ​ഴ പൂ​ജ​യും ദി​വ്യ​കാ​രു​ണ്യ എ​ഴു​ന്ന​ള്ളി​പ്പും ആ​രാ​ധ​ന​യും ന​ട​ക്കും. തു​ട​ർ​ന്നു ദീപ​ക്കാ​ഴ്ച സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ഥ​മ​ദീ​പം തെ​ളി​ക്കും. വി​ശ്വാ​സി​ക​ൾ വീ​ടു​ക​ളി​ൽ പ്രാ​ർ​ഥ​ന​യോ​ടെ ദീ​പം​തെ​ളി​ച്ച് പ​ങ്കു​ചേ​ർ​ന്നു പെ​സ​ഹാ അ​പ്പം മു​റി​ക്കും. നാ​ളെ ദുഃ​ഖ​വെ​ള്ളി രാ​വി​ലെ ഏ​ഴി​നു കു​രി​ശി​ന്‍റെ വ​ഴി, ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ദൈ​വ വ​ച​ന പ്ര​ഘോ​ഷ​ണം, സാ​ർ​വ​ത്രി​ക പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​രി​ശി​ന്‍റെ ആ​രാ​ധ​ന, ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം. ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തി​നു പെ​സ​ഹ തി​രി​തെ​ളി​ക്ക​ൽ, പ്ര​ഘോ​ഷ​ണം, ജ്ഞാ​ന​സ്നാ​ന വ്ര​ത ന​വീ​ക​ര​ണം, ഉ​യർ​പ്പു​കു​ർ​ബാ​ന. ഞാ​യ​ർ രാ​വി​ലെ എ​ട്ടി​നു ദി​വ്യ​ബ​ലി. തി​രു​ക്ക​ർ​മ​ങ്ങ​ൾ പൂ​ങ്കാ​വ് ച​ർ​ച്ച് ലൈ​വ് യൂ​ട്യൂ​ബ് ചാ​ന​ലി​ലും പ്രാ​ദേ​ശി​ക ചാ​ന​ലി​ലും ത​ത്സ​മ​യം ല​ഭ്യ​മാ​ണ്.