കേ​ബി​ൾകു​ഴി​യി​ൽ മി​നി​ലോ​റി താ​ണു
Saturday, May 23, 2020 10:33 PM IST
ചെ​ങ്ങ​ന്നൂ​ർ: എം​സി റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ സ്വ​കാ​ര്യ ക​ന്പ​നി​യു​ടെ ഫൈ​ബ​ർ കേ​ബി​ൾ ഇ​ടാ​ൻ കു​ഴി​ച്ച കു​ഴി​യി​ൽ മി​നി​ലോ​റി​യു​ടെ പി​ൻ ച​ക്രം താ​ണു. ഗ​വ. ഐ​ടി​ഐ ജം​ഗ്ഷ​ന് സ​മീ​പ​മാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ഓ​ടെ വാ​ഹ​നം താ​ണ​ത്. ചാ​ല​ക്കു​ടി പേ​രാ​ന്പ്ര​യി​ൽ നി​ന്ന് അ​ടൂ​രി​ലേ​ക്ക് റെ​ഡ് ഓ​ക്സൈ​ഡ് ക​യ​റ്റി​വ​ന്ന മി​നി ലോ​റി​യാ​യി​രു​ന്നു ഇ​ത്.

ഡ്രൈ​വ​ർ ഹ​രി​ദാ​സി​നു ക്ഷീ​ണം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് ചാ​യ കു​ടി​ക്കാ​ൻ റോ​ഡി​ന്‍റെ സൈ​ഡി​ലേ​ക്ക് വ​ണ്ടി ഒ​തു​ക്കി​യ​പ്പോ​ഴാ​ണ് മ​ണ്ണി​ട്ടു മൂ​ടി​യി​രു​ന്ന കു​ഴി​യി​ൽ പി​റ​കി​ല​ത്തെ വീ​ൽ താ​ണ​ത്. വാ​ഹ​നം മു​ന്നോ​ട്ട് എ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ കൂ​ടു​ത​ൽ ആ​ഴ​ത്തി​ലേ​ക്ക് താ​ഴു​ക​യും വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​വ​ശം ഉ​യ​ര​ത്തി​ൽ പൊ​ങ്ങു​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ട് കേ​ബി​ൾ ജോ​ലി​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വീ​ൽ​കു​ഴി​യി​ൽ നി​ന്നും ക​ര​യ്ക്കു​ക​യ​റ്റി.