ജി​ല്ല​യി​ൽ ഇ​ന്ന് മൂ​ന്നു പേർക്കുകൂടി കോ​വി​ഡ്
Monday, May 25, 2020 8:48 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്നു മൂ​ന്നു കോ​വി​ഡ് കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടു പേ​ർ വി​ദേ​ശ​ത്തു നി​ന്നും ഒ​രാ​ൾ ബം​ഗ​ളൂ​രു​വി​ൽ നി​ന്നും വ​ന്ന​വ​രാ​ണ്. മേ​യ് പ​ത്തി​ന് മാ​ല​ദ്വീ​പി​ൽ നി​ന്നും കൊ​ച്ചി​യി​ൽ ക​പ്പ​ൽ മാ​ർ​ഗം എ​ത്തി​യ യു​വാ​വാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഒ​രാ​ൾ. മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ എ​ത്തി​യ ശേ​ഷം കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്നു.
മേ​യ് 18 ന് ​അ​ബു​ദാ​ബി -കൊ​ച്ചി വി​മാ​ന​ത്തി​ൽ എ​ത്തി​യ ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്ക് സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മ​റ്റൊ​രാ​ൾ. ഇ​യാ​ളും ജി​ല്ല​യി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്നു.
ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ എ​ത്തി​യ മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മൂ​ന്നാ​മ​ത്തെ ആ​ൾ. ഇ​വ​ർ ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ ആ​യി​രു​ന്നു. മൂ​ന്നു​പേ​രെ​യും മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി.
വി​ദേ​ശ​ത്തുനി​ന്നും വ​ന്ന ഏ​ഴു പേ​രെ അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്കി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ ഇ​ന്നലെ ഉ​ച്ച​യോ​ടെ പ്ര​വേ​ശി​പ്പി​ച്ചു. സാ​ൻ​ഫ്രാ​ൻ​സി​സ്കോ- കൊ​ച്ചി ഫ്ലൈ​റ്റി​ൽ നെ​ടു​മ്പാ​ശേ​രി​യി​ൽ ഇ​റ​ങ്ങി​യ​വ​രെ​യാ​ണ് കോ​വി​ഡ് കെ​യ​ർ സെ​ന്‍ററിൽ പ്ര​വേ​ശി​പ്പി​ച്ച​ത്. മൂ​ന്നു പു​രു​ഷ​ന്മാ​രും നാ​ലു സ്ത്രീ​ക​ളു​മാ​ണു​ള്ള​ത്.