ധ​ർ​ണ ന​ട​ത്തി
Thursday, May 28, 2020 9:08 PM IST
ചേ​ർ​ത്ത​ല: കേ​ന്ദ്ര-സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ർ​ഷ​ക​രോ​ട് കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ കേ​ര​ള പ്ര​ദേ​ശ് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് തൈ​ക്കാ​ട്ടുശേ​രി ബ്ലോ​ക്ക് ക​മ്മ​ിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ള്ളി​പ്പു​റം കൃ​ഷി​ഭ​വ​നു മു​ന്നി​ൽ ധ​ർ​ണ നടത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജി.​ആ​ർ. പ​ണി​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി ത​ള്ളു​ക, പ​ലി​ശര​ഹി​ത വാ​യ്പ അ​നു​വ​ദി​ക്കു​ക, പ​ച്ച​ത്തേ​ങ്ങാ സം​ഭ​ര​ണം പു​നഃ​സ്ഥാ​പി​ക്കു​ക, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഒ​രു മാ​സ​ത്തെ വേ​ത​നം മു​ൻ​കൂ​റാ​യി ന​ൽ​കു​ക, ചെ​റു​കി​ട ഇ​ട​ത്ത​രം ക​ർ​ഷ​ർ​ക്ക് സൗ​ജ​ന്യ റേ​ഷ​നും 10,000 രൂ​പ ധ​ന​സ​ഹാ​യ​വും ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. ബ്ലോ​ക്ക്പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. പൊ​ന്ന​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ടി. രാ​ധാ​കൃ​ഷ്ണ​ൻ, സ​ക്ക​റി​യാ​സ് കീ​ഴാ​ഞ്ഞ​ലി, അ​പ്പു​ക്കു​ട്ട​ൻ നാ​യ​ർ, വി.​എ. ജോ​സ​ഫ്, സു​രേ​ഷ് ബാ​ബു, ര​വീ​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.