ആ​ല​പ്പു​ഴ​യി​ൽ കോ​വി​ഡ് ഒ​രാ​ൾ​ക്ക് കൂ​ടി
Thursday, May 28, 2020 9:09 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഒ​രാ​ൾ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മേ​യ് 26ന് ​കു​വൈ​റ്റ്-​കൊ​ച്ചി വി​മാ​ന​ത്തി​ൽ കൊ​ച്ചി​യി​ലെ​ത്തി​യ യു​വ​തി​ക്കു പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തി​നെത്തുട​ർ​ന്ന് മൂ​വാ​റ്റു​പു​ഴ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​നി​യാ​യ ഇ​വ​ർ അ​വി​ടെത​ന്നെ ചി​കി​ത്സ​യി​ലാ​ണ് ഇ​പ്പോ​ൾ.
ഇ​തോ​ടെ ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 36 ആ​യി. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ മൂ​ന്നാം​ഘ​ട്ട​ത്തി​ൽ 31 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഏ​ഴു​പേ​ർ മാ​ത്ര​മാ​ണ് രോ​ഗ​വി​മു​ക്ത​രാ​യ​ത്. നി​ല​വി​ൽ ജി​ല്ല​യി​ൽ 29 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്.
ജി​ല്ല​യി​ൽ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​താ​ക​ട്ടെ 4731 പേ​രും. ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലേ​ക്കു ഒ​ന്പ​തു​പേ​രെ കൂ​ടി പ്ര​വേ​ശി​പ്പി​ച്ചു. നാ​ല്പ​തോ​ളം പേ​രാ​ണ് ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ക്വാ​റ​ന്‍റൈനി​ലേ​ക്കു 445 പേ​രെ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ 176 പേ​രെ ഒ​ഴി​വാ​ക്കി. ഇ​ന്ന​ലെ 43 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. ഇ​ത​ട​ക്കം 117 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.
വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽനി​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​മു​ത​ൽ വി​മാ​ന​മാ​ർ​ഗം എ​ത്തി​യ​ത് ജി​ല്ല​ക്കാ​രാ​യ 17 പേ​രാ​ണ്. ദു​ബാ​യി​ൽ നി​ന്നു നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ജി​ല്ല​ക്കാ​രാ​യ ര​ണ്ടു പു​രു​ഷന്മാ​രെ​യും കു​വൈ​റ്റി​ൽ നി​ന്നു നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ജി​ല്ല​ക്കാ​രാ​യ അ​ഞ്ചു സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ എ​ട്ടു​പേ​രെ​യും മാ​വേ​ലി​ക്ക​ര താ​ലൂ​ക്കി​ലെ നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ബു​ദാ​ബി​യി​ൽ നി​ന്നു തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ജി​ല്ല​ക്കാ​രാ​യ ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രെ​യും ഡ​ബ്ലി​നി​ൽ നി​ന്ന് നെ​ടു​ന്പാ​ശേ​രി​യി​ലെ​ത്തി​യ ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ ജി​ല്ല​ക്കാ​രാ​യ മൂ​ന്നു​പേ​രെ​യും ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​ലെ നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​ര​വും ഇ​ന്ന​ലെ​യു​മാ​യി ജി​ല്ല​ക്കാ​രാ​യ 219 പേ​ർ ട്രെ​യി​ൻ മാ​ർ​ഗം എ​ത്തി.
താ​നെ​യി​ൽ നി​ന്നു​ള്ള ട്രെ​യി​നി​ൽ ജി​ല്ല​ക്കാ​രാ​യ 52 പേ​രാ​ണെ​ത്തി​യ​ത്. ഇ​വ​രി​ൽ 30 പേ​രെ കെഎസ്ആ​ർ​ടി​സി ബ​സി​ൽ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നാ​യി ജി​ല്ല​യി​ലെ​ത്തി​ച്ചു. ഗു​ജ​റാ​ത്തി​ൽ നി​ന്നു​ള്ള ട്രെ​യി​നി​ൽ ജി​ല്ല​ക്കാ​രാ​യ 107 പേ​രാ​ണെ​ത്തി​യ​ത്. ഇ​വ​രി​ൽ 71 പേ​രെ കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ ജി​ല്ല​യി​ലെ​ത്തി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ന്യൂ​ഡ​ൽ​ഹി​യി​ൽനി​ന്ന് രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ൽ ജി​ല്ല​ക്കാ​രാ​യ 60 പേ​ർ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി.
ഇ​വ​രി​ൽ 50 പേ​രെ കെഎസ് ആ​ർ​ടി​സി ബ​സി​ൽ ജി​ല്ല​യി​ലെ​ത്തി​ച്ചു.