ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ൽ സ​ൺ​ഡേ​സ്കൂ​ൾ ക്ലാ​സു​ക​ൾ ഇ​ന്നു​മു​ത​ൽ ഓ​ൺ​ലൈ​നി​ൽ
Saturday, May 30, 2020 10:25 PM IST
ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത സ​ന്ദേ​ശ​നി​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ശ്വാ​സ പ​രി​ശീ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ന്ത​ക്കു​സ്താ​ദി​ന​മാ​യ ഇ​ന്ന് ആ​രം​ഭി​ക്കും. രാ​വി​ലെ ഏ​ഴി​ന് അ​ര​മ​ന ചാ​പ്പ​ലി​ൽ ന​ട​ക്കു​ന്ന വി​ശു​ദ്ധ​കു​ർ​ബാ​ന​യെ​ത്തു​ട​ർ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​തി​രൂ​പ​ത​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ലാ​യ എം​എ​എ​സി ടി​വി​യി​ലൂ​ടെ ത​ത്സ​മ​യം പ്ര​ക്ഷേ​പ​ണം ഉ​ണ്ടാ​യി​രി​ക്കും.

രാ​വി​ലെ 11ന് ​അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ വെ​ബ്നാ​റി​ലൂ​ടെ അ​തി​രൂ​പ​ത മ​താ​ധ്യാ​പ​ക നേ​തൃ​സ​മൂ​ഹ​ത്തി​ന് മാ​ർ​ഗ​നി​ർ​ദേ​ശ​ക പ്ര​ഭാ​ഷ​ണം ന​ട​ത്തും. വെ​ബ്നാ​റി​ന്‍റെ അ​വ​സാ​ന​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് സ​ന്ദേ​ശ​നി​ല​യ​ത്തി​ൽ​നി​ന്ന് അ​റി​യി​പ്പു​ക​ൾ ന​ല്കും. വെ​ബ്നാ​റി​ൽ എ​സി​സി അം​ഗ​ങ്ങ​ൾ ഫൊ​റോ​ന ഓ​ർ​ഗ​നൈ​സ​ർ​മാ​രാ​യ വൈ​ദി​ക​ർ, ഫൊ​റോ​ന സെ​ക്ര​ട്ട​റി​മാ​ർ, സി​ആ​ർ​ടി അം​ഗ​ങ്ങ​ൾ, 249 സ​ണ്‍​ഡേ​സ്കൂ​ളി​ലെ​യും ഹെ​ഡ്മാ​സ്റ്റ​ർ​മാ​ർ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി​മാ​ർ, ഓ​ഫീ​സ് സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

ലോ​ക്ക് ഡൗ​ണ്‍ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ട​വ​ക സ​ണ്‍​ഡേ​സ്കൂ​ളു​ക​ളി​ൽ ഞാ​യ​റാ​ഴ്ച​തോ​റും ന​ട​ത്തി​വ​ന്നി​രു​ന്ന വി​ശ്വാ​സ​പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ ഓ​ണ്‍​ലൈ​നാ​യി കു​ട്ടി​ക​ളു​ടെ ഭ​വ​ന​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന ത​ര​ത്തി​ലാ​ണ് സ​ന്ദേ​ശ​നി​ല​യം സ​ജ്ജ​മാ​ക്കു​ന്ന​ത്.
മീ​ഡി​യാ വി​ല്ലേ​ജി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഷൂ​ട്ട് ചെ​യ്യു​ന്ന വീ​ഡി​യോ ക്ലാ​സു​ക​ൾ മാ​ക് ടി​വി​യി​ലൂ​ടെ എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും സ​ണ്‍​ഡേ​സ്കൂ​ളു​ക​ൾ​ക്കു ന​ല്കും. ഇ​ട​വ​ക​യി​ൽ ക്ലാ​സ് അ​ടി​സ്ഥാ​ന​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലേ​ക്കു വീ​ഡി​യോ​ക​ൾ ഷെ​യ​ർ ചെ​യ്യു​ക​യും അ​ത​തു ക്ലാ​സി​ലെ അ​ധ്യാ​പ​ക​ർ ഓ​രോ ക്ലാ​സി​നും വേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ല്കു​ക​യും ചെ​യ്യും.

വി​ശ്വാ​സ​പ​രി​ശീ​ല​ക​ർ​ക്കാ​യി ഫാ. ​മോ​ബ​ൻ ചൂ​ര​വ​ടി ന​യി​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ ധ്യാ​നം, കു​ട്ടി​ക​ൾ​ക്കാ​യി ഫാ. ​ജോ​സ​ഫ് പ​ക​ലോ​മ​റ്റം ഒ​രു​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ്, മാ​താ​പി​താ​ക്ക​ൾ​ക്കാ​യി ഫാ. ​ബി​ജി കോ​യി​പ്പ​ള​ളി ന​യി​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ ഓ​റി​യ​ന്‍റേ​ഷ​ൻ തു​ട​ങ്ങി​യ​വ​യെ​ല്ലാം ക്ര​മീ​ക​രി​ച്ചു​വ​രു​ന്ന​താ​യി സ​ന്ദേ​ശ​നി​ല​യം ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി​ൻ പെ​രു​ന്പ​ള​ത്തു​ശേ​രി, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ. ​അ​നീ​ഷ് കു​ടി​ലി​ൽ, ഫാ. ​ഐ​ബി​ൻ പ​ക​ലോ​മ​റ്റം, മ​ത​ബോ​ധ​ന സെ​ക്ര​ട്ട​റി ജോ​സി ജെ. ​ആ​ല​ഞ്ചേ​രി എ​ന്നി​വ​ർ അ​റി​യി​ച്ചു. എ​സി​സി ക​ണ്‍​വീ​ന​ർ ജാ​ൻ​സ​ണ്‍ ജോ​സ​ഫി​ന്‍റെ​യും സെ​ക്ര​ട്ട​റി ബോ​ബി തോ​മ​സ് വ​ടാ​ശേ​രി​യു​ടെയും നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ഈ ​ലോ​ക്ക്ഡൗ​ണ്‍ കാ​ല​ഘ​ട്ട​ത്തി​ൽ വി​ശ്വാ​സ​പ​രി​ശീ​ല​ന മേ​ഖ​ല​യി​ൽ സ​ന്ദേ​ശ​നി​ല​യം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ലോ​ക്ക് ഡൗ​ണ്‍കാലത്ത് ദേ​വാ​ല​യ​ങ്ങ​ളും സ​ണ്‍​ഡേ​സ്കൂ​ളു​ക​ളും അ​ട​ഞ്ഞു​കി​ട​ന്നപ്പോൾ സ​ന്ദേ​ശ​നി​ല​യം ന​ട​ത്തി​യ "ബ്രേ​ക്ക് ദ ​ബോ​ർ​ഡം’ അ​വ​ധി​ക്കാ​ല ഓ​ണ്‍​ലൈ​ൻ വി​ശ്വാ​സ​പ​രി​ശീ​ല​ന​പ​രി​പാ​ടി​ക​ളി​ൽ ഏ​ക​ദേ​ശം മു​പ്പ​തി​നാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളും 1500 വി​ശ്വാ​സ​പ​രി​ശീ​ല​ക​രും പ​ങ്കെ​ടു​ത്തി​രു​ന്നു.