ആ​ല​പ്പു​ഴ-ച​ങ്ങ​നാ​ശേരി റോ​ഡ് യാ​ഥാ​ര്‍​ഥ്യത്തി​ലേ​ക്ക്
Monday, June 1, 2020 10:00 PM IST
ആ​ല​പ്പു​ഴ: ആ​​ധു​​നി​​ക സാ​​ങ്കേ​​തി​​ക വി​​ദ്യ ഉ​​പ​​യോ​​ഗി​​ച്ച് എ​സി റോ​​ഡ് പു​​ന​​ർ​നി​​ർ​​മി​​ക്കാ​​ൻ 624.48 കോ​​ടി രൂ​​പ​​യു​​ടെ പ​​ദ്ധ​​തി​​ക്ക് മ​​ന്ത്രി​​സ​​ഭ അം​​ഗീ​​കാ​​രം ന​​ൽ​​കി​​യ​​താ​​യി മ​​ന്ത്രി ജി. ​​സു​​ധാ​​ക​​ര​​ൻ വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു. ടെ​​ൻ​​ഡ​​ർ ന​​ട​​പ​​ടികൾ പൂ​​ർ​​ത്തീ​ക​​രി​​ക്കാ​​ൻ പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കു നി​​ർ​​ദേ​​ശം ന​​ൽ​​കി. മ​​ഴ​​ക്കാ​​ല​​ത്തി​​നു​ശേ​​ഷം മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ നി​​ർ​​മാ​​ണോ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും.
ആ​​ല​​പ്പു​​ഴ, കോ​​ട്ട​​യം, പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​ക​​ളി​​ൽ വ്യാ​​പി​​ച്ച് കി​​ട​​ക്കു​​ന്ന കു​​ട്ട​​നാ​​ട്ടി​​ലൂ​​ടെ ക​​ട​​ന്നു​പോ​​കു​​ന്ന റോ​​ഡി​​ന് 24.14 കി​​ലോ​​മീ​​റ്റ​​ർ നീ​​ള​​മാ​​ണു​​ള്ള​​ത്. പ്ര​​ള​​യം-​വെ​​ള്ള​​പ്പൊ​​ക്ക കാ​​ല​​ത്ത് വാ​ഹ​ന​ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ടാ​​ത്ത ത​​ര​​ത്തി​​ൽ ഉ​​യ​​ർ​​ത്തി​​യാ​​ണ് റോ​​ഡ് നി​​ർ​​മി​​ക്കു​​ന്ന​​ത്. മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ​നി​​ധി​​യി​​ൽ​നി​​ന്നാ​​ണ് പ​​ദ്ധ​​തി​​ക്കാ​​വ​​ശ്യ​​മാ​​യ തു​​ക അ​​നു​​വ​​ദി​​ച്ച​​ത്.
പത്തുമീ​​റ്റ​​ർ വാ​​ഹ​​ന​​ഗ​​താ​​ഗ​​ത​​ത്തി​​നും നാ​​ലു​​മീ​​റ്റ​​ർ ന​​ട​​പ്പാ​​ത​​യും അ​ട​ക്കം ത​​യാ​റാ​​ക്കി​​യ പ​​ദ്ധ​​തി​​യി​​ൽ ചെ​​റു​​തും വ​​ലു​​തു​​മാ​​യ 83 പാ​​ല​​ങ്ങ​​ൾ, സ​​ർ​​വീ​​സ് റോ​​ഡ്, ഫ്ളൈ​​ഓ​​വ​​ർ, ക​​ൽ​​ക്കെ​ട്ടു​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. ക​​യ​​ർ​​ഭൂ​​വ​​സ്ത്രം ഉ​​ൾ​​പ്പെ​​ടെ മൂ​​ന്നു ത​​ര​​ത്തി​​ലു​​ള്ള നി​​ർ​​മാ​​ണ​രീ​​തി​​യാ​​ണ് അ​​വ​​ലം​​ബി​​ച്ചി​​ട്ടു​​ള്ള​​ത്. ര​​ണ്ടു​വ​​ർ​​ഷം നാ​​ലു ത​​വ​​ണ വി​​ശ​​ദ​​മാ​​യ ച​​ർ​​ച്ച ന​​ട​​ത്തി​​യാ​​ണ് പ​​ദ്ധ​​തി​​ക്കു രൂ​​പം ന​​ൽ​​കി​​യ​​ത്. ആ​​ല​​പ്പു​​ഴ ബൈ​​പാ​സി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ഓ​​ഗ​​സ്റ്റി​​ലോ സെ​​പ്റ്റം​ബ​​റി​​ലോ ന​​ട​​ത്താ​​ൻ ക​​ഴി​​യും. കു​​തി​​ര​​പ്പ​​ന്തി​​യി​​ലെ പാ​​ല​​വും ഗ​​ർ​​ഡു​​ക​​ൾ സ്ഥാ​​പി​​ക്കു​​ന്ന ജോ​​ലി​​ക​​ൾ ഉ​​ട​​ൻ ന​​ട​​ത്തും. കോ​​ൺ​​ക്രീ​​റ്റ് ജോ​​ലി​​ക​​ൾ പൂ​​ർ​​ത്തി​​ക​​രി​​ക്കാ​​ൻ ര​​ണ്ടു​​മാ​​സം വേ​​ണ്ടി വ​​രും. മ​​ഴ​​ക്കാ​​ലം മാ​​റി​​യാ​​ലെ മേ​​ൽ​​പ്പാ​​ലം പൂ​​ർ​ണ​​മാ​​യും ടാ​​റിം​​ഗ് ജോ​​ലി ന​​ട​​ത്താ​​ൻ ക​​ഴി​​യൂ.​
ദേ​​ശീ​​യ​​പാ​​ത നാ​​ലു​​വ​​രി​​പ്പാ​ത ആ​​ക്കു​​ന്ന​​തി​​നു​​ള്ള ജോ​​ലി​​ക​​ൾ കാ​​സ​​ർ​​കോ​​ട് ആ​​രം​​ഭി​​ച്ചു. സ​​ർ​​ക്കാ​​ർ അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ന്ന​​തി​​നു​ശേ​​ഷം ജി​​ല്ല​​യി​​ൽ 72 പാ​​ല​​ങ്ങ​​ൾ നി​​ർ​​മി​ച്ചു. 172 കോ​​ടി ചെ​​ല​​വ​​ഴി​​ച്ച് നി​​ർ​​മി​ക്കു​​ന്ന വ​​ലി​​യ​​ഴീ​​ക്ക​​ൽ​ അ​​ഴീ​​ക്ക​​ൽ പാ​​ല​​ത്തി​​ന്‍റെ നി​​ർ​​മാ​​ണം വേ​​ഗ​​ത്തി​​ലാ​​ണ്. മ​​ങ്കൊ​​മ്പി​​ലെ പാ​​ല​​ങ്ങ​​ളു​​ടെ നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​ക​​രി​​ച്ച് വൈ​​കാ​​തെ ഗ​​താ​​ഗ​​ത​​ത്തി​​നു തു​​റ​​ന്നു​കൊ​​ടു​​ക്കും. കൈ​​ന​​ക​​രി പാ​​ല​​​ത്തി​​ന്‍റെ സ്ഥ​​ലം ല​​ഭി​​ക്കാ​​നു​​ണ്ടാ​​യ കാ​​ല​​താ​​മ​​സ​​മാ​​ണ് നി​​ർ​​മാ​ണ​​ത്തി​​നു ത​​ട​​സ​​മാ​​യ​​ത്. കാ​​വാ​​ലം പാ​​ല​​ത്തി​​ന്‍റെ പ്രാ​​ഥ​​മി​​ക ന​​ട​​പ​​ടി​​ക​​ൾ പൂ​​ർ​​ത്തി​​ക​​രി​​ച്ചു. കി​​ഫ്ബി​​യി​​ൽ​നി​​ന്ന് അ​​നു​​വ​​ദി​​ച്ച 1500 കോ​​ടി​​രൂ​​പ ചെ​​ല​​വ് വ​​രു​​ന്ന പ​​ള്ളാ​​ത്തു​​രു​​ത്തി​, പാ​​തി​​ര​​പ്പ​​ള്ളി പാ​​ല​​ത്തി​​ന്‍റെ നി​​ർ​​മാ​​ണ​​ത്തി​​നു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ പു​​രോ​​ഗ​​തി​​ക്കു​​ന്നു. കോ​​ലാ​​ഹ​​ല​​ങ്ങ​​ൾ ന​​ട​​ത്തി വി​​ക​​സ​​ന പ്ര​​വ​​ർ​​ത്ത​​ന​​ത്തെ ഇ​​ല്ലാ​​താ​​ക്കാ​​ൻ ചി​​ല​​ർ ശ്ര​​മി​​ക്കു​​ന്ന​​താ​​യും മ​​ന്ത്രി ജി.​ ​സു​​ധാ​​ക​​ര​​ൻ പ​​റ​​ഞ്ഞു. ക​​ള​​ക്ട​​ർ എ. ​​അ​​ല​​ക്സാ​​ണ്ട​​റും വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​രും വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.