നിൽപ്പുധർണ നടത്തി
Monday, June 1, 2020 10:00 PM IST
ആ​ല​പ്പു​ഴ: മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ മ​ഴ​ക്കാ​ല​പ്ര​ള​യ​കാ​ല അ​നു​ഭ​വ​ങ്ങ​ളി​ൽനി​ന്ന് പാ​ഠം ഉ​ൾ​ക്കൊ​ണ്ട് മു​ന്നൊ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​വ​യ്ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ​പ്ര​വ​ച​നം ഉ​ണ്ടാ​യി​ട്ടും മു​ന്നൊ​രു​ക്ക​ങ്ങ​ളി​ൽ ഉ​പേ​ക്ഷ വി​ചാ​രി​ക്കു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്താ നും ​കേ​ര​ള സം​സ്ഥാ​ന നെ​ൽ​നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ ആ​ല​പ്പു​ഴ ക​ള​ക്‌ട​റേറ് പ​ടി​ക്ക​ൽ നി​ൽ​പ്പു​ധ​ർ​ണ ന​ട​ത്തി. നെ​ല്ല് സം​ഭ​ര​ണം ന​ട​ത്തി​യ വ​ക​യി​ൽ നെ​ല്ലു​വി​ല ക​ർ​ഷ​ക​ർ​ക്ക് മാ​സ​ങ്ങ​ളാ യി ​കു​ടി​ശി​ക​യാ​ണ​ന്നും സം​ഭ​ര​ണ​വി​ല ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര​മാ​യി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന​പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സെ​ക്ര​ട്ട​റി സി​ബി​ച്ച​ൻ ക​ല്ലു​പാ​ത്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ ​നെ​ടു​ങ്ങാ​ട്, ഇ. ​ഷാ​ബ്ദ്ദീ​ൻ, ബി​നു മ​ദ​ന​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.