ജി​ല്ല​യി​ൽ ഇ​ന്ന് ര​ണ്ടു പേ​ർ​ക്ക് കോ​വി​ഡ്
Monday, June 1, 2020 10:00 PM IST
ആലപ്പുഴ: ജി​ല്ല​യി​ൽ ഇ​ന്ന് ര​ണ്ടു പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മേയ് 27-ന് ​കു​വൈ​റ്റി​ൽ നി​ന്നും കൊ​ച്ചി​യി​ൽ എ​ത്തി​യ അ​ർ​ത്തു​ങ്ക​ൽ സ്വ​ദേ​ശി​യാ​യ അ​ന്പ​തുവ​യ​സു​കാ​രി​ക്കും മേ​യ് 22ന് ​ഡ​ൽ​ഹി​യി​ൽനി​ന്നും ട്രെ​യി​ൻ മാ​ർ​ഗം ആ​ല​പ്പു​ഴ എ​ത്തി​യ നീ​ലം​പേ​രൂ​ർ സ്വ​ദേ​ശി​യാ​യ യു​വ​തി​ക്കും ആ​ണ് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കു​വൈ​റ്റി​ൽ നി​ന്നും എ​ത്തി​യ അ​ർ​ത്തു​ങ്ക​ൽ സ്വ​ദേ​ശി ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലും ഡ​ൽ​ഹി​യി​ൽനി​ന്നും എ​ത്തി​യ വ്യ​ക്തി വീ​ട്ടി​ലും ക്വാ​റ​ന്‍റൈ​നി​ലുമാ​യി​രു​ന്നു. ഇ​രു​വ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യി വി​ദേ​ശ​ത്തു​നി​ന്നു​മെ​ത്തി​യ 27 പേ​രെ ചെ​ങ്ങ​ന്നൂർ ​താ​ലൂ​ക്കി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ബു​ദാ​ബി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്തി​ൽ എ​ത്തി​യ നാ​ലു​പേ​ർ, ദു​ബാ​യ് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്തി​ലെ​ത്തി​യ നാ​ലു​പേ​ർ, നൈ​ജീ​രി​യ കൊ​ച്ചി വി​മാ​ന​ത്തി​ലെ​ത്തി​യ ഏ​ഴു​പേ​ർ, ദു​ബാ​യ് കൊ​ച്ചി വി​മാ​ന​ത്തി​ലെ​ത്തി​യ മൂ​ന്നു​പേ​ർ, റി​യാ​ദ് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്തി​ലെ​ത്തി​യ ഒ​ൻ​പ​തു​പേ​ർ എ​ന്നി​വ​രെ​യാ​ണ് കോ​വി​ഡ് കെ​യ​ർ സെ​ന്‍ററി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ബി​ഹാ​റി​ൽനി​ന്നെ​ത്തി​യ​ത് 9 പേ​ർ

ആ​ല​പ്പു​ഴ: ബി​ഹാ​റി​ലെ പൂ​ർ​ണി​യ​യി​ൽ​നി​ന്ന് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ എ​ത്തി​യ ട്രെ​യി​നി​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഒ​മ്പ​ത് പേ​ർ എ​റ​ണാ​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങി. ഇ​തി​ൽ മൂ​ന്നു പേ​രെ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കോ​വി​ഡ് കെ​യ​ർ സെ​ൻ​റ​റി​ൽ ആ​ക്കി. ബാ​ക്കി​യു​ള്ള​വ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.