ആ​ന്‍റ​പ്പ​ൻ അ​ന്പി​യാ​യം സ്മ​ര​ണ​ക​ളു​മാ​യി സു​ഹൃ​ത്തു​ക്ക​ൾ മ​ഴ​മി​ത്ര​ത്തി​ൽ
Wednesday, June 3, 2020 9:55 PM IST
എ​ട​ത്വ: കേ​ര​ള​ത്തി​ലാ​ക​മാ​നം ചി​ത​റി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രേ​യും സം​ഘ​ട​ന​ക​ളേ​യും ഏ​കോ​പി​പ്പി​ച്ച ഗ്രീ​ൻ ക​മ്മ്യൂ​ണി​റ്റി സ്ഥാ​പ​ക​ൻ ആ​ന്‍റ​പ്പ​ൻ അ​ന്പി​യാ​യ​ത്തി​ന്‍റെ സ്മ​ര​ണ​ക​ളു​മാ​യി സു​ഹൃ​ത്തു​ക്ക​ൾ മ​ഴ​മി​ത്ര​ത്തി​ൽ ഒ​ന്നി​ച്ചു കൂ​ടി. പ്ര​കൃ​തി​ക്ക്-​ഭൂ​മി​ക്ക് അ​തി​ൽ അ​ധി​വ​സി​ക്കു​ന്ന മാ​ന​വ​ർ​ക്കാ​യി വ​ള​രെ കു​റ​ച്ചു​കാ​ലം ഉ​ണ​ർ​ത്തു പാ​ട്ടു​മാ​യി കേ​ര​ള​മാ​കെ ചു​റ്റി​ക്ക​റ​ങ്ങി​യ പ്ര​കൃ​തി​സ്നേ​ഹി​യാ​യ ആ​ന്‍റ​പ്പ​ൻ അ​ന്പി​യാ​യം (38) 2013 ജൂ​ണ്‍ മൂ​ന്നി​ന് ആ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട് മ​ര​ണ​മ​ട​ഞ്ഞ​ത്. എ​ട​ത്വ സെ​ന്‍റ് ജോ​ർ​ജ് ഫെ​റോ​നാ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ രാ​വി​ലെ 10ന് ​സു​ഹൃ​ത്തു​ക്ക​ളും ആ​ന്‍റ​പ്പ​ന്‍റ പി​താ​വ് ജോ​ർ​ജ് മാ​ത്യു​വും മ​ക​ൻ ഏ​ബ​ലും ചേ​ർ​ന്നു പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.
മ​ഴ മി​ത്ര​ത്തി​ൽ ചേ​ർ​ന്ന അ​നു​സ്മ​ര​ണം കു​ട്ട​നാ​ട് നേ​ച്ച​ർ ഫോ​റം പ്ര​സി​ഡ​ന്‍റ് ബി​ൽ​ബി മാ​ത്യു ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ന്‍റ​പ്പ​ൻ അ​ന്പി​യാ​യം ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ല​വ​ടി പ​ഞ്ചാ​യ​ത്തം​ഗം അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്ത്, കു​ട്ട​നാ​ട് നേ​ച്ച​ർ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ജ​യ​ൻ ജോ​സ​ഫ് പു​ന്ന​പ്ര, കു​ട്ട​നാ​ട് നേ​ച്ച​ർ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി അ​ഡ്വ. വി​നോ​ദ് വ​ർ​ഗീ​സ്, ജോ​സ​ഫ് ആ​ന്‍റ​ണി, പി.​വി.​എ​ൻ. മേ​നോ​ൻ, എ.​ജെ. കു​ഞ്ഞു​മോ​ൻ, എ​ൻ.​ജെ. സ​ജീ​വ്, സു​ധീ​ർ കൈ​ത​വ​ന, സു​രേ​ഷ് വാ​സ​വ​ൻ, സോ​ണി​യ അ​ന്പി​യാ​യം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ളും ആ​ന്‍റ​പ്പ​ൻ അ​ന്പി​യാ​യ​ത്തി​ന്‍റെ മ​ക​ൻ ഏ​ബ​ൽ ആ​ന്‍റ​ണി​യും ചേ​ർ​ന്ന് മ​ഴമി​ത്ര​ത്തി​ൽ രാ​മ​ച്ചത്തൈ ​ന​ട്ടു.