റ​വ​ന്യു ട​വ​റി​ലെ ഓ​ഫീ​സു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, June 4, 2020 9:17 PM IST
ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് റ​വ​ന്യു ട​വ​റി​ലേ​ക്ക് മാ​റ്റിസ്ഥാ​പി​ച്ച സ​ഹ​ക​ര​ണ​സം​ഘം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാർ ജ​ന​റ​ൽ ഓ​ഫീ​സ്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഓ​ഡി​റ്റ് ഓ​ഫീ​സ് എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ നി​ർ​വ​ഹി​ച്ചു.
റ​വ​ന്യു ട​വ​റി​ന്‍റെ നാ​ലാം നി​ല​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ഓ​ഫീ​സു​ക​ളി​ൽ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ, ജീ​വ​ന​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ കാ​ബി​നു​ക​ൾ, കോ​ണ്‍​ഫ​റ​ൻ​സി​നു​ള്ള വേ​ദി​യ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചു​രു​ക്കം ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്. ജോ​യി​ന്‍റ് ര​ജിസ്ട്രാർ ബി. ​എ​സ്. പ്ര​വീ​ണ്‍ ദാ​സ്, സ​ർ​ക്കി​ൾ കോ​പറേ​റ്റി​വ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ എ​സ്. ന​സീം, ത​ഹ​സി​ൽ​ദാ​ർ ഡി.​സി. ദി​ലീ​പ്കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.