ആ​ല​പ്പു​ഴ​യി​ൽ നാ​ലു​പേ​ർ​ക്കുകൂ​ടി കോ​വി​ഡ്
Saturday, June 6, 2020 10:21 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ നാ​ലു​പേ​ർ​ക്കു കൂ​ടി കോ​വി​ഡ്. രോ​ഗ​ബാ​ധി​ത​രി​ൽ മൂ​ന്നു​പേ​ർ വി​ദേ​ശ​ത്തു നി​ന്നും ഒ​രാ​ൾ മും​ബൈ​യി​ൽ നി​ന്നും എ​ത്തി​യ​താ​ണ്. 28ന് ​താ​ജി​ക്കി​സ്ഥാ​നി​ൽ നി​ന്നു ക​ണ്ണൂ​ർ എ​ത്തി. തു​ട​ർ​ന്ന് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന വ​യ​ലാ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വും പു​ലി​യൂ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​മാ​ണ് ആ​ദ്യ​ര​ണ്ടു​പേ​ർ.

മും​ബ​യി​ൽ നി​ന്ന് 26നു ​കൊ​ച്ചി​യി​ൽ എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മ​സ്ക​റ്റി​ൽ നി​ന്നും ഒ​ന്നി​നു കോ​ഴി​ക്കോ​ടെ​ത്തി മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന ബു​ധ​നൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച നാ​ലാ​മ​ത്തെ ആ​ൾ. ആ​ല​പ്പു​ഴ​യി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആ​ദ്യ മൂ​ന്നു​പേ​രെ​യും മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി.

4942 പേ​രാ​ണ് ജി​ല്ല​യി​ൽ ആ​കെ ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​ത്. ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് 12 പേ​രെ കൂ​ടി പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ ഒ​രാ​ളെ ഒ​ഴി​വാ​ക്കി. നി​ല​വി​ൽ 84 പേ​രാ​ണ് ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​ന്ന​ലെ ക്വാ​റ​ന്‍റൈ​നി​ൽ നി​ന്നും 466 പേ​ർ ഒ​ഴി​വാ​ക്ക​പ്പെ​ട്ടു.

427 പേ​ർ​ക്ക് ക്വാ​റന്‍റൈ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. ഇ​ന്ന​ലെ 98 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. വി​ദേ​ശ​ത്തു​നി​ന്ന് ഇ​ന്ന​ലെ 68 പേ​ർ ജി​ല്ല​യി​ലേ​ക്കെ​ത്തി. 328 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​യി​ട്ടു​ണ്ട്.