ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്ക് വാ​യ​ന​ശാ​ല പ​ഠ​നകേ​ന്ദ്ര​ങ്ങ​ൾ
Saturday, June 6, 2020 10:22 PM IST
ആ​ല​പ്പു​ഴ: ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നു സൗ​ക​ര്യ​മി​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്കാ​യി ഗ്ര​ന്ഥ​ശാ​ലാ പ​ഠ​ന‌കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളാ​യ മാ​രാ​രി​ക്കു​ളം വ​ട​ക്ക്, മാ​രാ​രി​ക്കു​ളം തെ​ക്ക്, ആ​ര്യാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വാ​യ​ന​ശാ​ല​ക​ളും ഗ്ര​ന്ഥ​ശാ​ല​ക​ളു​മാ​ണ് പ്രാ​ദേ​ശി​ക പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റു​ന്ന​ത്. പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം തു​ന്പോ​ളി ക​ലാ​ല​യ വാ​യ​ന​ശാ​ല​യി​ൽ ധ​ന​മ​ന്ത്രി ഡോ. ​ടി. എം ​തോ​മ​സ് ഐ​സ​ക് നി​ർ​വ​ഹി​ച്ചു.

പൊ​തു വി​ദ്യാ​ഭ്യാ​സം ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സം​വി​ധാ​ന​മാ​യി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ സ്മാ​ർ​ട്ട് ഫോ​ണ്‍, ടെ​ലി​വി​ഷ​ൻ എ​ന്നി​വ ഇ​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വാ​യ​ന​ശാ​ല​ക​ളും ഗ്ര​ന്ഥ​ശാ​ല​ക​ളും പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ടി. മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വാ​യ​ന​ശാ​ല​ക​ൾ​ക്കു ടെ​ലി​വി​ഷ​ൻ സ്ഥാ​പി​ച്ചു ന​ൽ​കു​ന്ന​ത്. കു​ട്ടി​ക​ളു​ടെ സം​ശ​യ നി​വാ​ര​ണ​ത്തി​ന് 10 പേ​ര​ട​ങ്ങു​ന്ന മെ​ന്‍റ​ർ ഗ്രൂ​പ്പു​ക​ൾ എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും രൂ​പീ​ക​രി​ക്കും. കോ​വി​ഡ് 19 മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ക.

മാ​രാ​രി​ക്കു​ളം നോ​ർ​ത്ത് പൊ​ക്ലാ​ശേ​രി കൈ​ര​ളി ഗ്ര​ന്ഥശാ​ലയിലും മാ​രാ​രി​ക്കു​ളം ക​സ്തൂ​ർ​ബാ സ്മാ​ര​ക വാ​യ​ന​ശാ​ല​യി​ലും പ​ഠ​ന കേ​ന്ദ്ര​ത്തി​ന് തു​ട​ക്ക​മാ​യി. ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഭാ മ​ധു, എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, ഷീ​ബ എ​സ്. കു​റു​പ്പ്, യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം. ​അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു