ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ പ​ള്ളി​ക​ൾ ജൂ​ലൈ മൂ​ന്നി​നു തു​റ​ക്കും
Monday, June 29, 2020 10:54 PM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ൾ പാ​​​​ലി​​​​ച്ചു ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ പ​​​​ള്ളി​​​​ക​​​​ൾ സെ​​​​ന്‍റ് തോ​​​​മ​​​​സ് ദി​​​​ന​​​​മാ​​​​യ ജൂ​​​​ലൈ മൂ​​​​ന്നു മു​​​​ത​​​​ൽ തു​​​​റ​​​​ന്നു വി​​​​ശു​​​​ദ്ധ​​ കു​​​​ർ​​​​ബാ​​​​ന ന​​​​ട​​​​ത്താ​​​​മെ​​ന്നു ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ പെ​​​​രു​​​​ന്തോ​​​​ട്ടം സ​​​​ർ​​​​ക്കു​​​​ല​​​​റി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. സാ​​​​മൂ​​​​ഹ്യ അ​​​​ക​​​​ലം പാ​​​​ലി​​​​ച്ചു ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു നി​​​​ൽ​​​​ക്കാ​​​​വു​​​​ന്ന സ്ഥാ​​​​ന​​​​ങ്ങ​​​​ൾ അ​​​​ട​​​​യാ​​​​ള​​​​പ്പെ​​​​ടു​​​​ത്തി ക്ര​​​​മീ​​​​ക​​​​ര​​​​ണം ചെ​​​​യ്യ​​​​ണം. പ​​​​ള്ളി​​​​ക​​​​ളു​​​​ടെ വ​​​​ലു​​​​പ്പ​​​​മ​​​​നു​​​​സ​​​​രി​​​​ച്ചു വി​​​​ശ്വാ​​​​സി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം നി​​​​ജ​​​​പ്പെ​​​​ടു​​​​ത്ത​​​​ണം. പ​​​​ള്ളി​​​​ക​​​​ളി​​​​ലേ​​​​ക്കു പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​നും പു​​​​റ​​​​ത്തു​​​​പോ​​​​കാ​​നും വ്യ​​​​ത്യ​​​​സ്ത​​ ക​​​​വാ​​​​ട​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​ണം തു​​ട​​ങ്ങി​​യ സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും സ​​​​ർ​​​​ക്കു​​​​ല​​​​റി​​​​ൽ പ​​​​റ​​​​യു​​​​ന്നു.
65 വ​​​​യ​​​​സി​​​​നു​​​​മേ​​​​ലും പ​​​​ത്തു​​ വ​​​​യ​​​​സി​​​​നു താ​​​​ഴെ​​​​യും പ്ര​​​​യ​​​​മു​​​​ള്ള​​​​വ​​​​രും ഗ​​​​ർ​​​​ഭി​​​​ണി​​​​ക​​​​ളും പ​​​​നി, ചു​​​​മ, ജ​​​​ല​​​​ദോ​​​​ഷം തു​​​​ട​​​​ങ്ങി​​​​യ രോ​​​​ഗ​​​​മു​​​​ള്ള​​​​വ​​​​രും നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന​​​​വ​​​​രും അ​​​​വ​​​​രു​​​​മാ​​​​യി അ​​​​ടു​​​​ത്തി​​​​ട​​​​പ​​​​ഴ​​​​കു​​​​ന്ന​​​​വ​​​​രും പ​​​​ള്ളി​​​​യി​​​​ൽ വ​​​​ര​​​​രു​​​​ത്. രോ​​​​ഗ​​​​വ്യാ​​​​പ​​​​നം കൂ​​​​ടു​​​​ത​​​​ലു​​​​ള്ള മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലും ഹോ​​​​ട്ട്സ്പോ​​​​ട്ടു​​​​ക​​​​ളി​​​​ലും സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​ദേ​​​​ശം പാ​​​​ലി​​​​ക്കാ​​​​ൻ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ള്ള സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലും പ​​​​ള്ളി​​​​ക​​​​ൾ തു​​​​റ​​​​ക്ക​​​​രു​​​​ത്.
ഓ​​​​രോ​​ ദി​​​​വ​​​​സ​​​​വും പ​​​​ള്ളി​​​​യി​​​​ൽ എ​​​​ത്തു​​​​ന്ന​​​​വ​​​​രു​​​​ടെ പേ​​​​ര്, വീ​​​​ട്ടു​​​​പേ​​​​ര്, ഫോ​​​​ണ്‍ ന​​​​ന്പ​​​​ർ എ​​​​ന്നി​​​​വ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്ത​​​​ണം. കൊ​​​​റോ​​​​ണ സം​​​​ബ​​​​ന്ധി​​​​ച്ച ബോ​​​​ധ​​​​വ​​ത്ക​​​​ര​​​​ണ പോ​​​​സ്റ്റ​​​​റു​​​​ക​​​​ൾ പ​​​​ള്ളി പ​​​​രി​​​​സ​​​​ര​​​​ത്തു പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ക്ക​​​​ണം. സാ​​​​നി​​​​റ്റൈ​​​​സ​​​​ർ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു കൈ​​​​ക​​​​ഴു​​​​കി​​​​യും മാ​​​​സ്ക് ധ​​​​രി​​​​ച്ചും വ്യ​​​​ക്തി​​​​ശു​​​​ചി​​​​ത്വം പാ​​​​ലി​​​​ച്ചും​​​​വേ​​​​ണം പ​​​​ള്ളി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കേ​​​​ണ്ട​​ത്.
വി​​​​വാ​​​​ഹം, മാ​​​​മ്മോ​​​​ദീ​​​​സ, മൃ​​​​ത​​​​സം​​​​സ്കാ​​​​രം എ​​​​ന്നി​​​​വ​​​​യ്ക്കു സ​​​​ർ​​​​ക്കാ​​​​ർ നി​​​​ബ​​​​ന്ധ​​​​ന​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള അം​​​​ഗ​​​​സം​​​​ഖ്യ​​​​യെ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ പാ​​​​ടു​​​​ള്ളു. കു​​​​ടും​​​​ബ​​​​ക്കൂ​​​​ട്ടാ​​​​യ്മ​​​​ക​​​​ൾ പാ​​​​ടി​​​​ല്ല.
കൊ​​​​റോ​​​​ണ ബാ​​​​ധി​​​​ത​​​​രു​​​​ടെ മൃ​​​​ത​​​​സം​​​​സ്കാ​​​​രം സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​ദേ​​​​ശ​​​​മ​​​​നു​​​​സ​​​​രി​​​​ച്ചു ന​​​​ട​​​​ത്ത​​​​ണം. കോ​​​​വി​​​​ഡ് പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ സെ​​​​ല്ലു​​​​ക​​​​ളു​​​​ള്ള സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലും ജ​​​​ല​​​​നി​​​​ര​​​​പ്പു​​​​ള്ള സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലും സം​​​​സ്കാ​​​​രം സാ​​​​ധ്യ​​​​മ​​​​ല്ലെ​​​​ങ്കി​​​​ൽ മ​​​​റ്റൊ​​​​രു പ​​​​ള്ളി സെ​​മി​​​​ത്തേ​​​​രി​​​​യി​​​​ലോ പ​​​​ള്ളി​​​​പു​​​​ര​​​​യി​​​​ട​​​​ത്തി​​​​ലോ വീ​​​​ട്ടു​​​​വ​​​​ള​​​​പ്പി​​​​ലോ ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ അ​​​​നു​​​​മ​​​​തി​​​​യോ​​​​ടെ സം​​​​സ്ക​​​​രി​​​​ക്കാം. ആ​​​​വ​​​​ശ്യ​​​​മെ​​​​ങ്കി​​​​ൽ സി​​​​വി​​​​ൽ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​ധേ​​​​യ​​​​മാ​​​​യി മൃ​​​​ത​​​​ദേ​​​​ഹം ദ​​​​ഹി​​​​പ്പി​​​​ക്കാ​​​​വു​​​​ന്ന​​​​തും ഭൗ​​​​തി​​​​കാ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ൾ സെ​​​​മി​​​​ത്തേ​​​​രി​​​​യി​​​​ൽ സം​​​​സ്ക​​​​രി​​​​ക്കാ​​​​മെ​​​​ന്നും സ​​​​ർ​​​​ക്കു​​​​ല​​​​റി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു​​​​ണ്ട്.