ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ക്ഷേ​മ​ത്തി​ന് സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി
Monday, June 29, 2020 10:54 PM IST
തു​റ​വൂ​ർ: ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​മി​ട്ട് പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങ് ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ര​ണ്ടു​പേ​ർ​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ ഇ​ല​ക്ട്രി​ക് വീ​ൽ​ചെ​യ​റും ന​ൽ​കി. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ വി​വി​ധ സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണ​വും ന​ട​ത്തും. പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ണി പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​റ്റി. വി​നോ​ദ്, ബ്ലോ​ക്ക് അം​ഗ​ങ്ങ​ളാ​യ ഹേ​മ ദാ​മോ​ദ​ര​ൻ, എ.​റ്റി. ശ്രീ​ജ, പി.​എം. അ​ജി​ത് കു​മാ​ർ, വി.​കെ. ഗൗ​രി​ശ​ൻ, എ​ൻ. സ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

മ​സ്റ്റ​റിം​ഗ് പൂ​ർത്തി​യാ​ക്ക​ണം

നെ​ടു​മു​ടി: പ​ഞ്ചാ​യ​ത്തി​ൽനി​ന്നും നി​ല​വി​ൽ പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ മ​സ്റ്റ​റിം​ഗ് പൂ​ർത്തി​യാ​ക്ക​ണം. നി​ല​വി​ൽ മ​സ്റ്റ​റിം​ഗ് ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ, മ​സ്റ്റ​റിം​ഗ് പ​രാ​ജ​യ​പ്പെ​ട്ട​തി​നാ​ൽ പെ​ൻ​ഷ​ൻ ല​ഭി​ക്കാ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ൾ, പു​തു​താ​യി പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​ന് അം​ഗീ​കാ​രം ല​ഭി​ച്ച​വ​ർ എ​ന്നി​വ​ർ തൊ​ട്ട​ടു​ത്ത അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന 15ന​കം മ​സ്റ്റ​റിം​ഗ് ന​ടത്തണം.