തി​രു​നാ​ളാ​ഘോ​ഷം
Tuesday, June 30, 2020 9:39 PM IST
അ​ന്പ​ല​പ്പു​ഴ: സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്നു. ഇ​ന്നു വൈ​കു​ന്നേ​രം 5.30ന് ​കൊ​ടി​യേ​റ്റ്, തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, നാ​ളെ വൈ​കു​ന്നേ​രം 5.45ന് ​ദി​വ്യ​ബ​ലി, മൂ​ന്നി​ന് രാ​വി​ലെ ഏ​ഴി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി.
തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ ദി​വ്യ​ബ​ലി​യും വ​ച​ന പ്ര​ഘോ​ഷ​ണ​വും അ​ന്പ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശ്ര​മ​ത്തി​ലെ വൈ​ദീ​ക​രും ഫാ. ​സി​ൽ​വ​സ്റ്റ​റും ചേ​ർ​ന്ന് ന​ട​ത്തും.
കോ​വി​ഡ്-19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു കൊ​ണ്ടാ​യി​രി​ക്കും തി​രു​നാ​ൾ ച​ട​ങ്ങു​ക​ൾ. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​ള്ളി​ക്ക​ക​ത്ത് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. ച​ട​ങ്ങു​ക​ൾ എ​ല്ലാം പ​ള്ളി​യു​ടെ ഒ​ഫീ​ഷ്യ​ൽ പേ​ജി​ൽ ലൈ​വ് ആ​യി സം​പ്രേ​ഷ​ണം ചെ​യ്യും.