എ​യ്ഞ്ച​ൽ സ്റ്റ​ഡി​ കി​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം
Tuesday, June 30, 2020 9:39 PM IST
തു​റ​വൂ​ർ: എ​ഴു​പു​ന്ന സെ​ന്‍റ് റാ​ഫേ​ൽ​സ് എ​ച്ച്എ​സ്എ​സി​ൽ എ​യ്ഞ്ച​ൽ സ്റ്റ​ഡി​ കി​റ്റ് പ​ദ്ധ​തി​യ്ക്ക് തു​ട​ക്ക​മാ​യി. സ്വ​ന്ത​മാ​യി ടി​വിയി​ല്ലാ​ത്ത​തുമൂ​ലം​ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളി​ൽ സം​ബ​ന്ധി​ക്കാ​ൻ ക​ഴി​യാ​ത്ത കു​ട്ടി​ക​ൾ​ക്ക് ടി​വി​യും സ്കൂ​ൾ ബാ​ഗ്, കു​ട, നോ​ട്ട് ബു​ക്കു​ക​ൾ, ഇ​ൻ​സ്ട്രു​മെ​ന്‍റ് ബോ​ക്സ് തു​ട​ങ്ങി​യ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും എ​യ്ഞ്ച​ൽ സ്റ്റ​ഡി​കി​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​ദ്യഘ​ട്ട​മാ​യി 60 ടി​വി​ സെ​റ്റും 5000 നോ​ട്ട് ബു​ക്കു​ക​ളും വി​ത​ര​ണം ചെ​യ്യും. എ​യ്ഞ്ച​ൽ സ്റ്റ​ഡി​കി​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം ലോ​ക പ​ഞ്ച​ഗു​സ്തി താ​രം ജോ​ബി മാ​ത്യു നി​ർ​വ​ഹി​ച്ചു.

ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​പോ​ൾ ചെ​റുപി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് ജോ​ണ​പ്പ​ൻ, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ്രോ​ജ​ക്ട് ആ​ല​പ്പു​ഴ ജി​ല്ലാ അ​സി. നോ​ഡ​ൽ ഓ​ഫീ​സ​ർ ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. പ്രി​ൻ​സി​പ്പൽ ഷൈ​നി​മോ​ൾ, ഹെ​ഡ്മാ​സ്റ്റ​ർ ബി​ജു​മോ​ൻ ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​വി. ജോ​ബ്, എ​ഴു​പു​ന്ന ഗ്രാ​മം വാ​ട്സ് ആ​പ് കൂ​ട്ടാ​യ്മ അ​ഡ്മി​ൻ മ​ധു​ക്കു​ട്ട​ൻ, അ​ധ്യാ​പ​ക​രാ​യ ഫാ. ​ബി​നീ​ഷ് അ​ഗ​സ്റ്റി​ൻ, കു​ര്യാ​ക്കോ​സ് ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.